താൾ:CiXIV68a.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

357. The foregoing connected by ഉം ഇവ ഓരോന്നോടും ഉ
മ്മെ ചേൎക്കിലുമാം.

ഉ-ം തനയൻ ഉണ്ടായതും, ഉണ്ടായവാറും, വന്ന പ്രകാരവും എന്നിവ ചൊന്നാൽ
(മ. ഭാ.) തീൎമ്മുറിയിൽ മുദ്രയും വിത്തസംഖ്യയും സാക്ഷി എന്നിവ കാണായ്കിൽ (വ്യ. മാ.)
പൊന്നും ഭൂമിയും പെൺ എന്നിവ ചൊല്ലി (കേ. രാ). കാൎയ്യബോധവും നേരും ലാ
വണ്യവും സൎവ്വമസ്തമിച്ചിതോ (നള).

358. Cases affixed വിഭക്തി പ്രത്യയങ്ങൾ സമൎപ്പണനാ
മത്തിന്നു വരിക ന്യായം.

1.) ഉ-ം കൃതത്രേതദ്വാപരകലി എന്നിങ്ങനെ ൪ യുഗത്തിങ്കലും (കേ. ഉ.) ഗു
ന്മനും അതിസാരവും വിഷം കൈവിഷം സൎവ്വ രോഗത്തിന്നും നന്നു (വൈ. ശാ.)

2.) പദ്യത്തിൽ മുന്നേത്ത നാമങ്ങൾ്ക്കും വിഭക്തിക്കുറികാണും.

ഉ-ം പക്ഷിവൃക്ഷാദികൾ്ക്ക് എന്ന് ഒക്കയും പറയുമ്പോൾ. ആട്ടിന്നും മൃഗാദിക
ൾ്ക്ക് എന്നിവ പതിനാറു വയസ്സ് (വൈ. ച). 395. കാണ്ക.

359. Use of the Social കൎത്താക്കളിൽ ഗൌരവഭേദം ഉണ്ടെ
ങ്കിൽ സാഹിത്യവിഭക്തി ഹിതമാകുന്നു.

ഉ-ം അവൾ കുട്ടിയുമായി വന്നു. കുട്ടിയോടെ-449.

360. Use of ആദി, മുതലായ ഇത്യാദികൾ തരത്തെ കുറിക്കു
ന്ന ഏകദേശവാചകത്തിൽ ആദി എന്നതേ ഉപയോഗിക്കും.

1.) ഉ-ം ധാന്വന്തരം സഹസ്രനാമം ആദിയായുള്ള ൟശ്വരസേവകൾ (കേ.
ഉ.) തലച്ചോറു വറണ്ടതും, തല കനക്കുന്നതും ഇതാദിയായുള്ള തലവ്യാധികൾ നൂറു പ്ര
കാരവും ഇളെക്കും (വൈ. ശ.) ഇത്തരം ആദിയായ വാക്യം (കേ. രാ.)—(ഗാത്രമാ
ദിയായെല്ലാം (വൈ. ച.) വജ്രമാദിയായവ. ഇഞ്ചി മഞ്ഞൾ ഇത്യാദി ഒക്കയും നാര
ദനാദികൾ, യുധിഷ്ഠിരനാദികൾ (മ. ഭാ.) ഇന്ദ്രാദിയെക്കാൾ മനോഹരൻ (നള). ഇ
ങ്ങനെ ഏകവചനവും സാധു—

2. ഊണും ഉറക്കം തുടങ്ങിനതെല്ലാമേ (കൃ. ഗാ.) പറ തുടക്കമായുള്ളവ മുഴക്കി
(ര. ച.) സിംഹപ്രഭൃതിമൃഗങ്ങൾ പശ്വാദികൾ (വേ. ച.) ആദിത്യപ്രമുഖന്മാർ (മ. ഭാ.)

3.) നായർ മുതലായ വൎണ്ണക്കാർ (കേ. ഉ.) വീണകൾ തിത്തി എന്നിത്തരം
മുതലായുള്ള വാദ്യവൃന്ദം (കേ. രാ.) കൈക്കൽ മുതലായി ഏതും കണ്ടില്ലാ ഇവർ മുതലാ
യി 10 ആളുകളോളം.

4.) വാസവൻ മുമ്പായവാനവർ. മുത്തുകൾ മുമ്പായ ഭൂഷണം സന്തതി മു
മ്പായ മംഗലങ്ങൾ (കൃ. ഗാ.) താരമുമ്പാം നാരിമാർ (കേ. രാ.)

5.) മൂവായിരം തൊട്ടു മുപ്പത്താറായിരത്തെയും (കേ. ഉ.) സംസ്കാരമാദികൎമ്മങ്ങ
ളെ പുണ്യാഹപൎയ്യന്തം ആകവേ ചെയ്ക (അ. രാ.)

14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/119&oldid=182254" എന്ന താളിൽനിന്ന് ശേഖരിച്ചത്