താൾ:CiXIV68a.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

6.) ഞാനും മറ്റും തൎക്കത്തിലും മറ്റും തോറ്റു ഇതിഹാസങ്ങൾ പുരാണങ്ങൾ
എന്നിവ മറ്റും (മ. ഭാ.)

361. അതുപോലെ ശേഷം എന്നതും സമാസരൂപേ
ണ നടക്കും.

ഉ-ം സാമശേഷം എന്നാൽ ദാനം ഭേദം ദണ്ഡം ൟ മൂന്നത്രേ.

2. നാമവിശേഷണ വിവരം ATTRIBUTIVE COMBINATIONS.

a. ശബ്ദന്യൂന സമാസാദികളാലേ നാമവിശേഷണം

Adjectival Etc. Attributives.

362. Position നാമവിശേഷണം പേരേച്ചത്താൽ വന്നാലും സമാസത്താൽ വ
ന്നാലും (162) അതു കൎത്താവിൻ്റെ
മുമ്പിൽ നില്പു.

363. 1. Adjectives Participles ആകുന്ന, ആയ, ആം നാമവി
ശേഷണത്തിന്നു വിശേഷാൽ കൊള്ളാകുന്നതു ആകുന്ന ആയ
ആം ഇന്ന പേരേച്ചങ്ങൾ തന്നെ.

ഉ-ം ആശയാകുന്ന പാശം. സത്യവാനായ മന്ത്രി. ഉമ്പർസേനാധിപനാകിയ
ദേവൻ. ഉത്തമമായിട്ടുള്ള രാജ്യം. മുഖ്യനാകും ദുൎയ്യോധനൻ. ദൂതനാം എൻ്റെ (-നള.)

Expressing Comparison and Apposition ഉപമാനത്തിന്നും നാമ
ധേയത്തിന്നും പ്രത്യേകം ആകുന്ന ആം ൟ രണ്ടു പറ്റും.

(യുദ്ധസ്ഥലമാകുന്ന സമുദ്രം= യുദ്ധാൎണ്ണവം-മ. ഭാ. ആധിയാം രാഹു. ഭേദമാം
ഉപായം (നള).

364. Apposition എന്ന, എന്നുള്ള-ൟ പേരേച്ചങ്ങൾ വ്യക്തി
നാമങ്ങൾ്ക്കും മുഴുവാചകങ്ങൾക്കും കൊള്ളാം.

ഉ-ം സൂചീമുഖി എന്ന പക്ഷി. നീ ജീവിച്ചിരിക്കെണം എന്നുള്ള ആഗ്രഹം.

365. Several attributes joined either അനേക വിശേഷങ്ങൾ
ഉള്ള ദിക്കിൽ.

1.) by ഉം ഒന്നുകിൽ ഉമ്മെ കൊണ്ടു ചേൎപ്പു.

(രക്ഷിപ്പവനും ശിക്ഷിപ്പവനും ആയ രാജാ. ഉമ്പരിൽവമ്പും മുമ്പുമുള്ള നീ. ഭട്ട
ത്തിരി എന്നും സോമാതിരി എന്നും അക്കിത്തിരി എന്നും ഇങ്ങിനെ ഉള്ള പേരുകൾ
(കേ. ഉ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/120&oldid=182255" എന്ന താളിൽനിന്ന് ശേഖരിച്ചത്