താൾ:CiXIV68a.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

I. സമാനാധി കരണം Co-ordination.

1. അനേക കൎത്താക്കൾ. MANY SUBJECTS.

353. With Particle ഉം രണ്ടു മൂന്നു കൎത്താക്കളെ ഉം എന്നു
ള്ള അവ്യയം കോത്തു ചേൎക്കാം.

ഉ-ം അഛ്ശനും മകനും വന്നു —

354. By a Compound Noun-Plural സമാസത്താൽ ബഹു
വചനമാക്കി ചേൎക്കാം.

ഉ-ം അമ്മയപ്പന്മാർ, അപ്പനമ്മാമന്മാർ, പുണ്യപാപങ്ങൾ.

ഉമ്മെ ചേൎത്താൽ, ഏകവചനവും കൊള്ളാം.

മുരശുമിഴുകു പറപടഹങ്ങളും (നള) മാതാഭഗിനീ സഹോദര ഭാൎയ്യയും.

355. With Demonstrative Pronoun ഇ കൎത്താക്കളെ വെറുതെ
കോത്തു ഇ ചുട്ടെഴുത്തു കൊണ്ടു സമൎപ്പിക്കാം.

ഉ-ം ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ ഇവരിൽ. വട്ടക സ്രുവം ചമതക്കോൽ
ഇവ. (കേ. ഉ.) അരി മലർ അവിൽ ഇവകൾ (നള.) ഗിരി ഗംഗാ സമുദ്രം ഇവറ്റി
ങ്കൽ (മ. ഭാ.)

ഇങ്ങനെ മുതലായ പദങ്ങളും ചേൎക്കാം.

ഉ-ം ഇങ്ക്രീസ്സ് പറിന്ത്രിസ്സ് ഒല്ലന്ത പറങ്കി ഇങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ.
ആന തേർ കുതിരകൾ ഇത്തരത്തോടു (കേ. രാ.) കുങ്കുമം കളഭം എന്നിത്തരം (നള.)

ഞാനും മൂസ്സയും പീടികെക്കു മഞ്ചപ്പുവും അണ്ണപ്പു എന്നവനും കൂടി അവരെ
വിട്ടിലേക്ക് ഇങ്ങനെ പോകയും ചെയ്തു (ഇപ്രകാരം കൎത്താക്കളെയും അ
വരവരുടെ ക്രിയയേയും വേർപിരിച്ചും കോക്കാം)

356. Summed up with Numeral attributives എന്നു-ഒക്കയും-
എല്ലാം-ആക-മുതലായ സംഖ്യാവാചി കൊണ്ടും സമൎപ്പിക്കാം.

ഉ-ം തന്നുടെ പിതാഗുരു എന്നിവൎകളെ (ഹ. വ.) മംഗലത്താലപ്പൊലി മംഗലച്ചാ
മരങ്ങൾ എന്നിവ (കേ.രാ.) പെരിഞ്ചെല്ലൂർ പയ്യനൂർ എന്നിങ്ങനെ ഉണ്ടാകും സ്ഥല
ത്തിങ്കൽ (കേ. ഉ.)

മസൂരി കുഷ്ഠം ഇങ്ങനെ മഹാവ്യാധികൾ ഒക്കയും (കേ. ഉ.) തീയർ മുക്കുവർ മു
കവർ എന്നിവർ എല്ലാം. ഇങ്ങനെ എല്ലാം ഉള്ള അനുഗ്രഹം—

പുത്രമിത്രകളത്രം എല്ലാവൎക്കും. നാടുകൾ കാടുകൾ എങ്ങും (കേ. രാ.) ഐഹികം
പാരത്രികം രണ്ടിന്നും വിരോധം (നള). ഋഗ്വേദം യജുൎവേദം സാമവേദം അധൎവ്വ
വേദം ആക നാലു വേദങ്ങളും (തത്വ). കാമനും ക്രോധന്താനും ലോഭവും മോഹ
ന്താനും നാലരും (നള.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/118&oldid=182253" എന്ന താളിൽനിന്ന് ശേഖരിച്ചത്