താൾ:CiXIV68a.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

8.) Irrational Beings personified അബുദ്ധികളെ പുരുഷീ
കരിക്കാം.

a. ദൃശ്യങ്ങളാവിതു.

മത്തനായ വൃഷഭം (കെ. രാ.) ധൃഷ്ടനാം അന്നം (നള). കാള-അവൻ-അതു;-
കാകന്മാർ-അവർ-അവ (പ. ത.) ഗോക്കൾ വന്നാർ (മ. ഭാ.) മീനൻ മിഴുങ്ങിനാൻ
(കൃ. ഗാ.) ഭീമരായ കൂമന്മാർ. കപികൾ ഏവരും. (സീ. വി.) കുതിരകൾ ഓടി തുട
ങ്ങിനാർ. അന്ധകാരങ്ങൾ കൂടിനാർ; ഘോരമാം കാട്ടു തീ ദഹിച്ചാൻ (നള.)-ദേവിക്കു
സമരൂപമായ സിംഹം (ദേ. മാ.) ശൈലാഢ്യനായ വിന്ധ്യൻ. പൎവ്വതോത്തമനായ
മഹേന്ദ്രത്തിൽ (മ. ഭാ.) ഗ്രഹങ്ങൾ അവരവർ (തി. പ.)

b.അദൃശ്യങ്ങളാവിതു-പു: ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവ
രും(വൈ. ച.) പാപങ്ങൾ എന്നോടു തോറ്റ്; ഓടിനാർ (കൃ. ഗാ.) ദുഷ്ടനാം കലി
യുഗം (നള). ഗൎഭസ്ഥനായ ജീവൻ. ബുദ്ധീന്ദ്രിയാദ്യങ്ങളെ ദാസരാക്കി (കൈ. ന).

സ്ത്രീ: ചിന്തയാകുന്നതു കാൎയ്യവിനാശിനീ (ശീവി.) നിദ്രാതാൻ മങ്ങിനാൾ‍ (കൃ. ഗാ.)

351. The Subject is a Neuter Singular in case of doubt കൎത്താവി
ന്നു സംശയഭാവത്താൽ ഏകവചനനപുംസകത്വം വരും.

ഉ-ം. കൊന്നതു ചെട്ടിയല്ല; അൎത്ഥാൽ കൊന്നത് ഏവൻ എന്നാൽ, ഏവരെന്നാ
ൽ, ഏതെന്നാൽ. അടുത്തതു ഭരതനല്ലയോ (കേ. രാ.) പുത്രീപുത്രാദികളിൽ മൂത്തതു—
അതിന്നു സാക്ഷി ഇവരെല്ലാവരും—


B. നാമാധികാരം SYNTAX OF NOUNS.

352. നാമാധികാരം ക്രിയാധികാരം അവ്യയാധികാരം ഇങ്ങ
നെ മൂന്നു ഭാഗങ്ങൾ ഉള്ളതിൽ നാമാധികാരത്തിന്നു ൩ അദ്ധ്യാ
യങ്ങൾ ഉണ്ടു. അതിൽ ഒന്നു-സമാനാധികരണം—എന്നു
ള്ളതു കൊണ്ട് അനേക കൎത്താക്കളെ കോത്തു ചേൎക്കുന്ന പ്രകാ
രവും, ഒരു നാമത്തോടു പൊരുന്നുന്ന വിശേഷണങ്ങളെ ചേ
ൎക്കുന്ന പ്രകാരവും ഉപദേശിക്കുന്നു. പിന്നെ ആശ്രിതാധിക
രണം എന്നതിൽ വിഭക്തികളുടെ അനുഭവത്തെ വിവരിച്ചു
ചൊല്ലുന്നു. മൂന്നാമതിൽ പ്രതിസംജ്ഞകളുടെ ഉപയോഗം
ചൊല്ലിക്കൊടുക്കുന്നു.14

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/117&oldid=182252" എന്ന താളിൽനിന്ന് ശേഖരിച്ചത്