താൾ:CiXIV68a.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

കൃപാചാൎയ്യർ ചൊന്നാൻ. വമ്പനാം ഭീഷ്മർ-മ. ഭാ. ദാരങ്ങളായിവൾ-കേ. രാ.
അന്ധനായുള്ളൊരു നമ്മെ. ഇഞ്ഞങ്ങൾ കൈതൊഴുന്നെൻ (കൃ. ഗാ.) പെങ്ങൾ-ഗുരുക്ക
ൾ-പണിക്കർ- തമ്പ്രാക്കൾ.

2) Collective Nouns with Plur. Number ഏകവചനത്തോടും വൃ
ന്ദാൎത്ഥത്താൽ ബഹുവചനം ചേരും

ഉ-ം ഉത്തമരായ ജനം. വാഴ്ത്തിനാർ കാണിജനം (കേ. രാ.) സുന്ദരീജനം
ചൊന്നാർ. നാരീജനം മിക്കതും പരവശമാർ. രണ്ടു പരിഷയും സന്നദ്ധരായാർ.
സൈന്യം തിരിച്ചു മണ്ടിനാർ (മ. ഭാ). ദുഷ്ടരാം ശത്രുക്കൂട്ടം (കേ. രാ). അക്ഷരൂപങ്ങ
ളായി ചതിച്ച കൂട്ടം (നള.) അധിപതിമാരുടെ പേരും ഇവ. ധരിപ്പതിന്നാളായ പുരു
ഷന്മാർ (ഭാഗ.) വധിക്കേണ്ടും പേരിൽ അയക്കേണ്ടതാരെ (കേ. രാ)? സഭാസത്തിൽ
ഒരുത്തമൻ (വ്യ-മാ.) ദേവഗന്ധൎവ്വസിദ്ധന്മാർ ഒന്നിലും പ്രതിയോധാവില്ല (കേ. രാ.)
ആണിൽ മാണിക്യമായ നളൻ (ദ. നാ.)

ചിലർ സുകൃതി തോന്നിക്കും അതിൽ ഒന്നായത്ത് ൟ ദശരഥൻ-(കേ-രാ) ഏതിതി
ൽ അവൾ്ക്കിഛ്ശ. നേരിട്ടതിൽ ഓടാതവർ എല്ലാരെയും പിളന്താൻ-(ര. ച.)

3.) Numeral adjectives with Sing. Number സംഖ്യാവാചിക
ളോടെ ഏകവചനം വളരെ നടപ്പു.

ആയിരം തിങ്കൾ തൻകാന്തി (കൃ. ഗാ.) നാലു വേദം. ആറു ശാസ്ത്രം. നൂറാൾ. പ
ല ഗ്രാമവും. കുഴിച്ചു വെച്ച വരാഹൻ എടുത്തു (= ആയിരം). ഏതാനും ചില ഏടു (കേ. ഉ)

4.) Distributive Diction with Sing. Number വിഭജനവാചക
ത്തിൽ ഏകവചനം ഉപയോഗിക്കും.

ഉ-ം തങ്ങൾ തങ്ങൾ വിട്ടിൽ പോയി. ൟ രണ്ടു സല്ഫലം നല്കിനാർ (നള).

5.) Feminine meaning applying to Masculine Nouns പുല്ലിഗ രൂ
പത്തോടു സ്ത്രീലിംഗാൎത്ഥം ചേരും.

ഒരു പെണ്ണെട്ടുകാലൻ. പാൎവ്വതി വലിയ തമ്പുരാൻ. റാണിമഹാരാജാവു (തി. പ)
നിണക്കു കൎത്താവായിരിക്കും കൈ കേയി (കേ. ര.)

6.) Neuter Nouns put for Personal Nouns നപുംസകരൂപം
സ്ഥാനനാമങ്ങളിൽ പുരുഷവാചിയായും കാണും

ഉ-ം കോലംവാഴ്ചയെക്കണ്ടു. പുറവഴിയാം കോവിലെക്കൂട്ടി. തിരുമങ്ങലത്തോടു
പറഞ്ഞു. 64 ഗ്രാമത്തെയും പുറപ്പെടുവിച്ചു. (കേ. ഉ.) വലിയ മേലെഴുത്തു (തി. പ.)

7.) The Neuter applied to rational beings നപുംസകം സ
ബുദ്ധികൾ്ക്കും പറ്റും.

വേദവിത്തുകളാകിയ ഭൂസുരർ (186)—പരമാത്മാവ് സദസത്തും മഹത്തും പല
പല ഗുണവത്തും നിത്യൻ (ജ്ഞാനപാന). ഘോരങ്ങളായൊരു രക്തബീജന്മാർ (ദേ. മ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/116&oldid=182251" എന്ന താളിൽനിന്ന് ശേഖരിച്ചത്