താൾ:CiXIV68a.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

III. പൊരുത്തം The Agreement.

347. Subject and Predicate must agree in Gender and Number
ആഖ്യാതത്തിന്നു കൎത്താവോ‌ടു ലിംഗവചനങ്ങളിലും ആവോളം
പൊരുത്തം വേണം.

ഉ-ം അവൻ സുന്ദരൻ. അവൾ സുന്ദരി. അതു നല്ലതു. അവർ നല്ലവർ.

348. The Predicate may be a Neuter Singular എങ്കിലും ആഖ്യാ
തത്തിന്നു പലപ്പോഴും നപുംസകത്തിൽ ഏകവചനം മതി.

ഏ: ഉ-ം ചങ്ങാതി നന്നെങ്കിൽ നിന്നോളം നന്നല്ലാരും. ബ്രാഹ്മണൻ വലുതല്ലോ
(മ. ഭാ). പിതാവെക്കാൾ വലുത് ഒരുത്തരും ഇല്ല (കെ. രാ). അവർ പ്രധാനമായി
(കേ. ഉ). ശിവനും പാൎവ്വതിയും പ്രത്യക്ഷമായി (മ. ഭാ). നിവാസികൾ പ്രതികൂലമാ
ക (വ്യ. ശ) അൎത്ഥത്തെക്കാളും പ്രിയം ആത്മജൻ (കൈ. ന) സാമ്യമവൎക്കു മറ്റാരു
ള്ളു (സഹ). ഐവരും തുല്യമല്ല (മ. ഭാ.)

ബ: ചെറുതായ സുഷിരങ്ങൾ (ചാണ.) ദുഃഖപ്രദമായുള്ള വഴികൾ (വില്വ). ഭ
ക്തിവൎദ്ധനമായ സ്തോത്രങ്ങൾ. ആൎദ്രമായുള്ള മനസ്സുകളായി (കൃ-ഗാ). ക്രൂരമാം ഗന്ധ
ങ്ങൾ (നള).

ആക്കുക എന്നതിന്നും ആ പ്രയോഗം തന്നെ.

ഉ-ം അവരെ വിധേയമാക്കി (കേ. ഉ). ദേവികളെയും വിധേയമാക്കി (ഭാഗ).
അവരെ നഷ്ടമാക്കുവാൻ (അ. ര)= നഷ്ടമാം നീയും ഞാനും (പ. ത.)

349. The Predicate agreeing with the Subject (in Poetry) സം
സ്കൃതത്തെ അനുസരിച്ചുള്ള വിപരീത നടപ്പു പ്രത്യേകം പാ‌‌ട്ടി
ൽ ഉണ്ടു.

ബ: ഉ-ം അന്തകൻ തൻവശരല്ലൊ മനുഷ്യകൾ (ഉ. രാ.) ലോകങ്ങൾ ആനന്ദവ
ശങ്ങളായി (നള.) ബഹുവിധങ്ങളായ ഭോജ്യങ്ങൾ (ദേ. മ.) ഗുണപ്രകാശങ്ങളാം സ്തവ
ങ്ങൾ (വില്വ) പുണ്യകളായ നാനാകഥകൾ (മ. ഭാ.) പ്രജകൾ ഗുണയുക്തകൾ (ഭാഗ).
സല്ഗുണമാരായ നല്പ്രജകൾ (കേ. രാ).

ഏ: അവൻ്റെ ദയ ഉത്തമ. മുക്തി അവര. നൂതനയായൊരു ചേല. ദത്തയായ
ധേനു (കൃ. ഗാ.) ഉഗ്രയായുള്ള വാക്കു, ക്രൂരയായ മതി-(കേ. രാ).

350. Exceptions to the foregoing rule ശേഷം പൊരുത്ത ക്രമ
ത്തിന്നു ഓരോരൊ ഹേതുക്കളാൽ ഭംഗം വരുന്നതീവ്വണ്ണം

1.) The honorary Plural with Sing. Number ഏകവചനത്തി
ന്നു ബഹുവചനാൎത്ഥം ബഹുമാനത്താൽ വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/115&oldid=182250" എന്ന താളിൽനിന്ന് ശേഖരിച്ചത്