താൾ:CiXIV68a.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ഓളം, ഓടം, (അത്രോടം) മാത്രം-പാരം-പോൾ (പൊഴുതു, പോതു) ശേഷം, അ
നന്തരം, ഉടൻ. (ഉടനെ) ഒടുക്കം, നിത്യം-വെക്കം, വേഗം-പിന്നോക്കം-വണ്ണം, പ്ര
കാരം ആറു, വഴി-പടി-ആശ്ചൎയ്യം, നിശ്ചയം, -അന്യോന്യം, പ്രത്യേകം-കേവലം-
ഭയങ്കരം-തിണ്ണം-

328. ഏ- ചേൎക്കയാൽ അവ്യയാൎത്ഥത്തിന്നുറപ്പു വരും.

മീതെ, ഊടെ, പിന്നെ, പിമ്പെ-മുന്നെ, മുന്നമെ, മുമ്പെ-നേരെ, എതിരെ-ഇ
ടെ, വേറെ, പാടെ, പഴുതെ, വെറുതെ, ദൂരമെ, ദൂരവെ, ദൂരെ-കാലമെ, കാലെ (കാല
വെ-വേ. ച.) കാലത്തു-പണ്ടെ-നടെ-ഇന്നലെ-നാളെ നന്നെ, ചെമ്മെ.

ആദേശരൂപമോ-തന്നെ-എന്നതു.

329. b. Locative സപ്തമികൾ പലതും അവ്യയങ്ങൾ ആ
കും-ദൂരത്തു-അകത്തു-പുറത്തു-കീഴിൽ, മേലിൽ, വേഗത്തിൽ, എളുപ്പത്തിൽ-ഒരിക്ക
ൽ, വഴിക്കലെ-(വഴിക്കെ)-സംസ്കൃതം അന്യേ (എന്നിയെ, എന്നി).

330. c. Instrumental തൃതീയകൾ- മുന്നാലെ, മുമ്പിനാൽ, പിന്നാ
ലെ-മേലാൽ-അമ്പോടു, നലമോടു.

331. d. Dative ചതുൎത്ഥികൾ വിശേഷാൽ കാലവാചികൾ
അത്രെ- ഉച്ചെക്കു, പാതിരാക്കു, വരെക്കു, ഓളത്തേക്കു-അന്നേക്കു, എന്നെക്കും, മേ
ല്ക്കുമേൽ.

III. Particles proper നല്ല അവ്യയങ്ങൾ.

332. a. Malayalam നല്ല അവ്യയങ്ങൾ ആയവ.

ഉം-ഓ-ഏ-ൟ (അല്ലീ) ആ (-അതാ)-എനി, ഇനി, ഇന്നി, ഇന്നും.

b. Sanscrit സംസ്കൃതത്തിൽ: പുനഃ, പുനർ-അപി, ച, ഏവം-അഥവാ-
ആശു-ഇഹ-സദാ, തദാ, (131 ചൊല്ലിയവ)-അന്യഥാ-അനേകധാ-യഥാവൽ, വൃഥാ
വൽ, സൂൎയ്യവൽ (വിധിവത്തായി 186.)

333. Sanscrit Prefixes സംസ്കൃതത്തിലെ (പ്രാദി) ഉപസൎഗ്ഗ
ങ്ങൾ ചിലതു മലയായ്മയിലും പ്രയോഗം ഉള്ളവ.

പ്രതി (ദിവസം പ്രതി).

അതി (അതിയോളം, അതിയായി, അതികൊടുപ്പം. മ. ഭാ. 132).

അവ (അവ കേടു)

ഉപരി (ഉപരി നിറഞ്ഞു. മ. ഭാ.)

ദുഃ, ദുർ, (ദുൎന്നടപ്പു മുതലായവ).

334. Compounds of an adverbial character അവ്യയീഭാവങ്ങളാ
കുന്ന സമാസങ്ങൾ പാട്ടിൽ നടക്കുന്നു.

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/111&oldid=182246" എന്ന താളിൽനിന്ന് ശേഖരിച്ചത്