താൾ:CiXIV68a.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

ഴിഞ്ഞു-ഒഴിച്ചു-പെരുത്തു, പേൎത്തു-വീണ്ടു, മടങ്ങി, തിരിച്ചു, വിരഞ്ഞു-ചുറ്റി-പറ്റി
കൊണ്ടു, തൊട്ടു, കുറിച്ചു മുതലായവ.

മറവിനയുടെ വിനയെച്ചങ്ങൾ പലവും: കൂടാതെ, ഇല്ലാതെ, അ
ല്ലാതെ. (അണയാതെ കളക-മ. ഭാ = ദൂരെ) ഇത്യാദികൾ.

324. b. Infinitives രണ്ടാമത്തെവക നടുവിനയെച്ചങ്ങൾ
തന്നെ. അതിൽ പലവറ്റിന്നു-ഏ- തന്നെ വരും- ചിലതിന്നു-
ത്തു-എന്ന ഒരു സപ്തമി പോലെയും ഉണ്ടു.

ഉ-ം. ചുടുചുട നോക്കി-മ. ഭാ. കുമിര കുമിര. (309 ആമതിൽ ചൊല്ലിയവ).

എന, അനെ (നിട്ടന, വട്ടന, മുറുക്കനെ, ചിക്കനെ, മുഴുന്നെന, വെറുങ്ങന, ക
ടുക്കന, മുതലായവ) എഴ=ആക (തെളിവെഴ, നലമെഴ=നന്നായി. രാ. ച.) കൂട,
കൂടെ-പോല, പോലവെ, പോലെ-ചാല, ചാലവും-ചേണ (ചേൺ), കനക്ക, ഏറെ,
വളരെ, പെരിക-പറ്റ, അടയ, ആക (മുമ്പാകെ)-ഒഴികെ-പോകെ-അറ-കുറയ-
ചുഴലവെ-നിരക്ക, നീളെ, പരക്കെ, അകല (അകലത്തു) തിരിയ-വിരയ-(വിരിയ) -
പതുക്കെ-മെല്ലവെ, മെല്ലെ-ആഴ-താഴ, താഴേ താഴത്തിറങ്ങി (വേ. ച)-ചാരവെ, ചാ
ത്തു-അണയ, അണയത്തിരുത്തി-അരികെ, അരികവെ (മ. ഭാ.) അരികത്തു, അരി
കിൽ (അരുവിൽ എന്നതു നാമസപ്തമി).

പടപട, തകതക-മുതലായ ഒച്ച കുറിപ്പുകൾ പലതും നടുവിന
യെച്ചങ്ങൾ എന്നു തോന്നുന്നു.

325. c. Conditional-like Particles സംഭാവന എന്നു തോന്നു
ന്നതു-കാൾ (കാണിൽ, കായിൽ) എന്നതത്രെ-അതു കാട്ടിലും (പാൎക്കിലും)
എന്നതു പോലെ നടക്കുന്നു.

ഒന്നുകിൽ, ആനും, ഏനും (136,249) എന്നവയും ഇതിൽ കൂടുന്നു.

326. d. Verbal Nouns used as Particles ക്രിയാനാമങ്ങളും
അവ്യയങ്ങളായി നടക്കും.

ഓമൽ (ആരോമൽ) അടുക്കൽ (അടുക്കെ) നിച്ചെൽ-മീത്തൽ-മുന്നൽ-ചുറ്റും-
വില്പാടു (=പിന്നെ).

ഭാവിരൂപം പൂണ്ടുള്ള തോറും, പോലും എന്നവയും പക്ഷെ ഇ
തിൽ ചേരും.

II. Particles derived from Nouns നാമോത്ഭവങ്ങൾ.

327. a. Nominative നാമോത്ഭവങ്ങളാകുന്നവ മിക്കതും
പ്രഥമകൾ അത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/110&oldid=182245" എന്ന താളിൽനിന്ന് ശേഖരിച്ചത്