താൾ:CiXIV68a.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

ശങ്കാവിഹീനം വന്നു-ശീ-വി; സകോപം അടുത്തു; സസമ്മദം-കേ. രാ; മുയച്ചെ
വി സമൂലമെ കൊണ്ടു. വൈ. ശാ-യഥാക്രമം, യഥാമതി, യഥോചിതം, യഥാവസ്ഥം;
പ-ത; യഥാശാസ്ത്രമായിട്ടു. കേ-രാ; വിധിപൂൎവ്വം-മദ്ധ്യേമാൎഗ്ഗം ഇത്യാദികൾ.

IV. Expressives (Interjections) അനുകരണശബ്ദങ്ങൾ.

Expressing:

335. അനുകരണശബ്ദങ്ങൾ നാനാവിധമായിരിക്കുന്നു;
അവറ്റിന്നു രൂപഭേദം ചൊല്ലുവാൻ ഇല്ല. എല്ലാം വിവരിപ്പാൻ
സ്ഥലവും പോരാ; വിശേഷമായ ചിലതിനെ പറകേ ഉള്ളൂ.

336. a. Calling ഹേ-ഹാ-ഇതാ, ഇതോ-അതാ, അതോ-അല്ലയോ, അ
ഹോ-(അയിസുമുഖ. ചാണ; അയേ സഖേ-പ-ത-) ഇവറ്റിന്നു സംബോ
ധനാൎത്ഥം മികച്ചതു-(അയ്യയ്യോ നന്നു നന്നു മടിയാതെ ചൊല്ലേണം. മ. ഭ.)

337. b. Astonishment and Joy ആശ്ചൎയ്യക്കുറിപ്പു: ശിവശിവ-
ഹരഹര-ചിത്രം-ശില്പം-(ഞാലുന്നു കാണ്ക പാപം. കൃ. ഗ.) ഹന്ത-ഹാ-ആഃ-അ
പ്പാ, അച്ചാ, അച്ചോ, (കണ്ടാൽ അഛ്ശോ പ്രമാണം-വ്യ-മാ; അച്ചോ ചെന്നു. മ. ഭാ)
നിങ്കഴുത്തിൽ അച്ചോ യമപാശം പതിച്ചു. കേ. രാ.

സന്തോഷത്തിൽ ഹു, ഹീ - എന്നുള്ളവ.

338. c. Pain and Grief വേദനക്കുറിപ്പാവിതു -ഹാ-അയ്യോ,
അയ്യയ്യോ, പാപം (സോമ) അയ്യോ പാപമേ കൂടിച്ചാക. ചാണ-എന്നെ അബദ്ധം
(ഹാ ഹാഹ രാഘവ ഹാഹാഹ ലക്ഷ്മണ. കേ. രാ.) അയ്യം വിളിച്ചു; ൟ എന്നു ചൊല്ലു
ന്നോർ, കാൾ എന്നു കൂട്ടിനാർ (കൃ. ഗാ.)-അഹോയമ്മഹാ പാപം ആഹേഹ ഹതോ
സ്മ്യഹം, -ഹന്ത ഹതോഹം ഇതി. (മ. ഭാ.) പോരിൽ വന്നു ഹാ ഹാ താനും ഹു ഹു എ
ന്നവൻ താനും (മ. ഭാ)-കഷ്ടം ആഹന്ത കഷ്ടം-ദുഃഖങ്ങളെ എന്തൊരു കഷ്ടം-അ
നുഭവിക്കുന്നു-ഏവൻ-അയ്യോ പറഞ്ഞിതും ൟശ്വര (ചാണ.)

339. d. Contempt ധിക്കാരക്കുറിപ്പു-ചി, ചീ, ശി-എ, ഏ-പീ എ
ന്നു ചൊല്ലും (കൃ. ഗാ.) ധിഗസ്തു നിദ്രയും ധിഗസ്തു ബുദ്ധിയും ധിഗസ്തു ജന്മവും (കേ.
രാ)-പേ പറഞ്ഞീടിനാൾ കൂപറഞ്ഞീടിനാൾ (കൃ. ഗാ.)

340. e. Assent and Doubt സമ്മതക്കുറിപ്പു-ഒം-ഉവ്വ-ഒഹോ-നി
ശ്ചയം-

സംശയക്കുറിപ്പു. ഹും-

341. f. Imitation of sound (Imitatives) ഒലിക്കുറിപ്പുകൾ ത
ന്നെ ഓരൊ ശബ്ദങ്ങളെ അനുകരിക്കുന്നു- ഉ-ം-കൂ-(കൂവിടുക, കൂക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/112&oldid=182247" എന്ന താളിൽനിന്ന് ശേഖരിച്ചത്