താൾ:CiXIV68a.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

ഇതു പോലെ "-മികു-" ധാതു.

ഭാവി മികും (രാ. ച.)
പേരെച്ചം മിക്ക, മിക്കുള്ള.
ക്രിയാനാമം മികവു (മികുതി)

319. 9. "പോൽ" ധാതു.

ഭാവി പോലും
നടുവിനയെച്ചം പൊല, പോലവെ.

320. 10. വഹിയാ (വഹ്യാത. ഭാഗ) എന്നൎത്ഥത്തോട് മേലാ
എന്ന മറവിന തെക്കിൽ കേൾ്പാനുണ്ടു-ക്രിയാനാമം-മേലായ്ക (=
അരുതായ്ക).

ഇതി ക്രിയാരൂപം സമാപ്തം (191-319)


c. അവ്യയരൂപം Particles*

(INDECLINABLES)

321. Definition അവ്യയം ആകുന്നതു നാമത്തിന്നും ക്രിയെ
ക്കും വരുന്ന പ്രകാരം അക്ഷരവ്യയം മുതലായ മാറ്റങ്ങൾ വരാ
ത്തപദം അത്രെ; തമിഴിൽ ഇടച്ചൊൽ എന്നും; വിനയുരിച്ചൊൽ
എന്നും ചൊല്ലിയവ ഏകദേശം ഒക്കും.

322. Four kinds of Particles മലയാള അവ്യയങ്ങൾ മിക്കതും
ക്രിയയിൽനിന്നുണ്ടായി. രണ്ടാം ജാതി നാമത്താൽ ഉണ്ടായവ; മൂ
ന്നാം ജാതി നല്ല അവ്യയങ്ങൾ തന്നെ; നാലാമത് അനുകരണ
ശബ്ദങ്ങൾ.

I. Particles derived from Verbs ക്രിയോത്ഭവങ്ങൾ.

323. a. Adverbial Past Participles ക്രിയോത്ഭവങ്ങളിൽ ഒ
ന്നാമതു മുൻവിനയെച്ചങ്ങൾ തന്നെ: (225) ഉ-ം.

ആയ-എന്നു (തെറ്റന്നു, പെട്ടെന്നു, പെട്ടന്നു,).

ഇട്ടു (ആയിട്ടു).

പെട്ടു, പട്ടു. (മേപ്പട്ടു, വടക്കോട്ടു, പിറകോട്ടു).

ഇതിന്നു സ്ഥലചതുൎത്ഥി ആകുന്നതു: (എങ്ങോട്ടേക്കു, മേല്പട്ടേക്കു-
മ. ഭാ- കീഴ്പെട്ടേക്കുരുണ്ടു, കിഴക്കോട്ടേക്കൊഴുകി. ഭാഗ.) ഒരുമിച്ചു, ഒന്നിച്ചു, കൂടി - ഒ

* A Particle is an indeclinable word, as the Article, Adverb, Preposition,<lb /> Conjunction or Interjection. Locke.

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/109&oldid=182244" എന്ന താളിൽനിന്ന് ശേഖരിച്ചത്