താൾ:CiXIV68a.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

316. 6. "അരു" ധാതു.

അരുതു (അരിയതു 175) അരുധാതുവിൻ്റെ നപുംസകം
അത്രെ. ആയതിന്നു മലയാളികൾ മറവിനയെ സങ്കല്പിച്ചതു
ഇവ്വണ്ണം.

വൎത്തമാനം അരുതായിന്നു (കൃ. ഗാ.) എന്തിതരുതായിതു രാ. ച.
ഭൂതം. അരുതാഞ്ഞു
പേരെച്ചം അരുതാത, അരുതാത്ത; അരുതായും
വിനയെച്ചം അരുതാതെ.
ക്രിയാനാമം. അരുതായ്ക, യ്മ. (അരായ്ക–കാണരായ്ക-കാണരുതായ്മ)
സംഭാവന അരുതാഞ്ഞാൽ-അരുതായ്കിൽ (അരുതാകിൽ)

317. 7. "വൽ" ധാതു.

ഭാവി വല്ലും-വല്ലൂ
(വൎത്തമാനം വല്ലുന്നൂതു-കൃ-ഗാ.)
(ഭൂതം വല്ലീല്ല കൃ. ഗാ.)
ഉ-പു-ഏ- വല്ലെൻ (എങ്ങനെ ചൊല്ല വല്ലെൻ=കൂടും).
ബ- വല്ലോം-രാ-. ച.
പേരെച്ചം- (വല്ലുവ) വല്ല-വല്ലവൻ.
(വല്ലും വല്ലായ്മ ചെയ്തു-കേ. ഉ.)-വല്ലുവോർ (മന്ത്ര)
മറവിന വല്ലാ, ഒല്ലാ, ഒല, (ഓട്ടംവല്ലാ-ചെയ്യൊല്ലാ)
ഉ-പു-ഏ- വല്ലേൻ (കാണ വല്ലേൻ=കൂടാ)
പ്ര-പു-ബഹു- വല്ലാർ
ഭൂതം- വല്ലാഞ്ഞു (കേ. രാ.) പോകൊല്ലാഞ്ഞു (കൃ. ഗാ.)
പേരെച്ചം വല്ലാത്ത, ഒല്ലാത്ത
ക്രിയാനാമം വല്ലായ്മ, ഒല്ലായ്മ.

318. 8. "തകു" ധാതു.

ഭാവി തകും, (രാ. ച) - തകൂ (കൃ. ഗാ.)
പേരെച്ചം-(.ഭൂ.) തക്ക (223)-തക്കവൻ, -വൾ, -തു
പേരെച്ചം (ഭാ)- തകും-തകവോർ (രാ. ച.)
നടുവിനയെച്ചം തക്ക. (ഒക്കത്തക്കവെ)
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/108&oldid=182243" എന്ന താളിൽനിന്ന് ശേഖരിച്ചത്