താൾ:CiXIV68.pdf/818

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറിമാ — മറിക്ക 796 മറിക്ക — മറുകാൽ

of Višṇu മ. കണ്ണാൾ RC. മ. കണ്ണികൾ CC.
girls with doe’s eyes.

മറിമായ HNK. & മറിമായം (4) versatility, as
of a God; twists & mazes; deceitfulness. മ.
കാട്ടുക to delude.

മറിമായൻ Višṇu മ’നെ അറിഞ്ഞുകൊള്ളേ
[RC.

മറിമായക്കാരൻ Kr̥šṇa; Nāradaǹ, met. a
slanderer & ഇന്ദ്രജാലക്കാരൻ.

മറിയൻ shifting, untrustworthy V1.

മറിവാതിൽ (4) a trap-door.

v. n. മറിയുക T. M. (C. = മറക്ക). 1. To turn
back, turn over. മറിഞ്ഞുനോക്കി AR., പിന്നോ
ക്കം ഒന്നു മ’ഞ്ഞു നോക്കി Si Pu. looked back.
മറിഞ്ഞു വീണു MR. fell over. മറിയേണ്ടിയിരുന്നു
I was on the point of falling. കൃഷ്ണൻ കയ്യിൽ മ
റിഞ്ഞു തുടങ്ങിനാർ KumK. went over to Cr. 2. to
be upset വലിയ കാൎയ്യം മറിഞ്ഞു പോമ്മുമ്പേ വ
ളരേ പീഡിച്ചു തിരിച്ചു കൊള്ളേണം KR. തോ
ണി മറിഞ്ഞാൽ prov. കല്ലായി മറിഞ്ഞു പോം
TP. will be changed into a stone. 3. to turn
over & over മീൻ കടിച്ചു മ.; കടിച്ചുമ. coitus
of cats. To tumble heels over head, to
roll കീഴ് മേൽ മറിയുംവണ്ണം Bhg. കീഴ്‌മേൽ
മറിഞ്ഞു വരുന്നു തിരകൾ Si Pu. — Chiefly of
the rolling sea കടൽ ഇളകി മറിയുന്നു AR.
സമുദ്രം കലങ്ങി മ. Sk. ആറ്റുവെള്ളം പെരു
കി മറികയാൽ മാൎഗ്ഗങ്ങൾ മുട്ടി KR. അബ്ധിതന്ന
ടുവിൽ മറിയുന്നവൎക്കു HNK. weltering, floun-
dering. ലോകങ്ങളും തലകീഴായ്മറികിലും KR.
തെന്നൽ ചന്ദനക്കുന്നിന്മേൽ ചാല മറിഞ്ഞിട്ടു
നിന്നു CG. the breeze rolling over the ghats.

VN. I. മറിച്ചൽ 1. turning over, returning,
tumbling heels over head. 2. rolling; turn-
ing topsy-turvy. 3. deceit.

II. മറിവു 1. change. പഴേ നടെക്കു മ’വും പി
ഴയും വരാതേ KU. infringement. 2. rolling,
tumbling. 3. confusion, deceit ഇറ പാൎത്തു
കേട്ടാലറിയാമെന്തെല്ലാം മറിവുകൾ Mud. മ
റിവോടു AR. cunningly.

v. a. മറിക്ക 1. To turn upside down. ഓലമ
റിച്ചും തിരിച്ചും നോക്കി TP. reading a startling
letter. ജലേ മ. CC. to throw, to welter. ശാപ

വാക്ക് എങ്ങൾക്കു നേരേ മറിച്ചിന്നു വന്നു കൂടി
CG. was reversed in our favour. ആ പുകണ്ണതു
നേരേ മറിച്ചായിത് എങ്ങൾ മൂലം CG. the praise
is falsified by our treatment. ചിലേടത്തു മറി
ച്ചും വരും VyM. in inverted order. അതിന്റെ
മറിച്ചായാൽ VyM. in the contrary case. മറിച്ച
ളക്ക to measure across. 2. to turn back രാ
ജ്യം മ’ച്ചു കൊടുപ്പാൻ TR. to give back. നാട്
ഇങ്ങേപ്പുറം മ. to reconquer. മറിച്ചെണ്ണേണ്ട
prov. don’t count a 2nd time; മറിച്ചു treated
even as conjunction മ. താൻ വാങ്ങുന്നതാകി
ലോ KU. but if (on the other hand) he be
the purchaser. 3. to attack, arrest ഞങ്ങളെ
മറിച്ചിട്ടു, അവനെപിടിച്ചു മ. TR. 4. to con-
found, deceive. മറിച്ചും തിരിച്ചും പറഞ്ഞു pre-
varicated.

VN. മറിപ്പു 1. an upset. മ’പ്പിലായി bankrupt.
തിരിപ്പും മ’ം പറക subterfuges. 2. arrest,
മ’പ്പിൽ പോയി imprisoned V1.

മറിപ്പൻ a kind of cholera = നീർത്തിരിപ്പു, നീ
ർകൊമ്പൻ, S. വിഷൂചിക, said to be pro-
duced by the landwind മ. മുറിഞ്ഞു മരിച്ചു
No. മറിപ്പന്നായ മരുന്നു a. med.

CV. മറിപ്പിക്ക: കുരുസി മ’ച്ചു TP. caused to
bring back.

മറു mar̀u 5. 1. Other; next; back again (see
Cpds.). 2. secondines കുട്ടി പിറന്നു മറു ഇനി
പിറന്നിട്ടില്ല No., പശു പെറ്റു മറു വീണുവോ?
3. distinguished from the rest, spot, freckle,
mole, wart കുതിരെക്ക ഒരു മറുവില്ല Bhr. മറു
വറും വരുണൻ RC. മറുവില്ലാതൊരു മുകുരം CG.
spotless. — fig. അവന്റെ മറു കണ്ണിൽ ആകുന്നു
വോ No. = കൊതി he is greedy for every thing.

മറുകടം debt paid to one person & contracted
with another.

മറുകടിഞ്ഞൂൽ (vu. — ഞ്ഞിൽ) No. the 2nd child.

മറുകര the other shore മ. കാണാതേ വലയുക
Chintar. to see no escape. ദുഃഖത്തിൻ മ.
പ്രാപിക്ക KR. ധനുൎവ്വേദത്തിന്റെ മ. കണ്ട
വൻ KR. = പാരഗൻ. — മ. സോമൻ Onap.
cloth from the eastern coast?

മറുകാൽ 1. a prop. 2. another water-channel.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/818&oldid=184964" എന്ന താളിൽനിന്ന് ശേഖരിച്ചത്