താൾ:CiXIV68.pdf/755

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രത്യൿ — പ്രത്യാഹ 733 പ്രത്യാഹാ — പ്രദം

പ്രത്യൿ pratyak S. (പ്രതി + അഞ്ച്). Turned
towards; subsequent, western ബാണങ്ങൾ
ചെന്നടുക്കുന്നേരം തല്ക്ഷണം പ്രത്യങ്മുഖങ്ങളായി
വീണു AR. fell backwards (through a charm).

പ്രത്യക്ഷം pratyakšam S. (അക്ഷി). Before
the eye, visible, evident. മഹേശൻ പ്ര’നായി
Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി
നേശൻ പ്ര’മായി & പ്ര’നായി UR.; ദുൎല്ലഭമേ
പ്രത്യക്ഷദൎശനം Nal. it is difficult to meet
him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest
evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is
evident, that.

പ്രത്യക്ഷത S. visibility; apparition.

പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ
വാൻ പ്ര’രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര’
രിപ്പോളം KU. until she appear. 2. de-
monstration V2.

(പ്രതി): പ്രത്യഗ്രം S. new, novel V1.

പ്രത്യങ്മുഖം S., see പ്രത്യൿ.

പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ
യ്‌വാൻ പണി an arrow shot off Bhr.) or
പ്രത്യവ —.

denV. പ്രത്യപഹരിക്ക to retract.

പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന
ങ്ങൾ ഉര ചെയ്താൾ KR. tokens in reply to
an അഭിജ്ഞാനം.

പ്രത്യയം S. (= പ്രതീതി) trust, faith, reliance.
പരപ്രത്യയകാരി Bhr. making others trust
him. പ്ര. ഇതു കേൾക്കണം PT. faith! they
must hear it. വാദം തുനിഞ്ഞങ്ങിരിവരിൽ
ഒരുവൻ പ്ര. കൈ വരുമ്പോൾ VyM. oath?

പ്രത്യൎത്ഥി S. an enemy, defendant. അൎത്ഥി പ്ര.
കൾ VyM.; പ്രത്യൎത്ഥിബലം എല്ലാം Brhmd.
hostile army. പ്ര. വൎഗ്ഗത്തിന്നന്തകൻ AR.
പ്ര. ഭാവം ധരിച്ചു Genov.

പ്രത്യൎപ്പണം S. restitution.

denV. പ്രത്യൎപ്പിക്ക to give back V1.

പ്രത്യവഹാരം S., see പ്രത്യപ —

പ്രത്യഹം S. daily. (അഹഃ) PT1.

പ്രത്യാശ S. hope.

പ്രത്യാസന്നം S. near.

പ്രത്യാഹരണം S. = foll. പ്ര’ണപുനൎദ്ധാരണ
ധ്യാനത്തോടു Brhmd.

പ്രത്യാഹാരം S. 1. taking back. 2. re-
straining the organs. സൎവ്വേന്ദ്രിയങ്ങളും
പ്രത്യാഹരിച്ചു AR. denV.

പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര.
പറയുന്ന ഭൃത്യൻ Bhr.) = പ്രത്യുത്തരം S. an
answer, rejoinder.

പ്രത്യുത്ഥാനം S. rising to receive a visitor പ്ര.
ചെയ്ക & പ്രത്യുപോത്ഥാനം Bhg.

പ്രത്യുൽപന്നം S. (part. pass.) present. പ്രത്യുൽ
പന്നമതി PT. having presence of mind.

പ്രത്യപകാരം S. service in return, requital
പ്ര. മറക്കുന്നവൻ ചത്തതിന്ന് ഒക്കുമേ AR.

പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു
Bhr 12.

പ്രത്യുഷസ്സ് S. morning — പ്ര’സി every morning,
[Sah.

പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന
ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ
രിക്കും TR. shall view it as a singular,
special favour. തീൎപ്പിൽ പ്ര’മായ സമ്മതം
കാണുന്നു MR. distinct admission പ്ര. ചെ
യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ
ക്കാരന്റെ അടിയാനാകുന്നു MR. more es-
pecially, principally. പ്ര’മായി ഞാൻ പണം
കൊണ്ടു പോയിട്ടില്ല jud. personally (there
was a common stock).

പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി
യന്തരമായി.

പ്രത്യൌഷധം S. an antidote V2.

പ്രഥ pratha s. (പൃഥ് to spread; broad). Fame.
പ്രഥനം unfolding പ്രഥനചതുരത Bhr. (in war).
part. pass. പ്രഥിതം spread, renowned.

പ്രഥമം prathamam S. (പ്ര). First, foremost;
also adv. പ്ര. അപരാധിയാം കൌരവർ ChVr.
who offended first.

പ്രഥമ 1. the first lunar day. 2. the No-
minative (gram.).

പ്രഥമൻ a condiment അട —, പരിപ്പു —
ചക്കപ്രഥമൻ etc. = മധുരക്കറി a sort of
dessert.

പ്രഥമപുരുഷൻ (gram.) the 3rd person.

പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ
പ്ര. AR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/755&oldid=184901" എന്ന താളിൽനിന്ന് ശേഖരിച്ചത്