താൾ:CiXIV68.pdf/612

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പകഴി — പകുക്ക 590 പകുന്ന — പക്കു

റക്കമരുതു KR.; പകലേത്തേ ഭക്ഷണം dinner.
൧൦ നാഴികപ്പ. ഉണ്ടായപ്പോൾ jud. forenoon.
പ. തിരിഞ്ഞു ഐയടി ആകുമ്പോൾ MR. after-
noon. — എല്ലാം പറവാൻ പ. ഇല്ലെനിക്കിപ്പോൾ
Bhr. I could not finish before night.

പകലോൻ, പകലവൻ the sun, also:

പകൽമണി; പകൽമണിയൻ a plant.

പകൽവിളക്കു 1. the sun. 2. a day-torch, a
Royal privilege. Syr. doc. 3. proverbial for:
useless കേവലം പ. എന്നതു പോലേ Nal.

പകഴി paγaḷi T. aM., (C. Tu. ഹഗര light,
nimble). An arrow എരിയുമിഴ്‌പകഴികൾ RC.

പകിട paγiḍa = പകട. 1. An ace. 2. drafts,
a peculiar game played on two pieces of brass
or ivory. പ. കളികളുമരുതു SiPu.; പ. കളിക്ക
Nal. 3. a testicle (=അണ്ഡം). പ. തിരുമ്പുക
to geld young cattle; (later in life ഉടെക്ക).

പകിടി H. pagṛī 1. The broad front of a turban;
a high turban. 2. T. So. fib, jest, fraud. പ.
പറക to cheat—V1., B., Palg. പകിട്ടുക to de-
lude; VN. പകിട്ടു tinsel; delusion. 3. So.
jaw. B.

പകിരി paγiri, (see പകരി, പകഴി) Shark-fins.

പകിഴം, see പവിഴം a. med.

പകുക paγuγa (whence പക, പകൽ) T. aM.,
aC. പസു, C. Tu. hakku.— To be separate.

VN. പകുതി 1. division, പ. യിടുക to divide.
പ. കഴിഞ്ഞു KU. the distribution was over.
മുതൽക്കാൎയ്യം പ. കഴിക്ക‍ TR., മുതൽ പ. ചെ
യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ
രുടെ പ. VyM. equal share, പാതി; com. for
a half, നേർപകുതി a full half. 3. division
of territory = തുക്കുടി, f. i. മലയാം പ. a
province. വടക്കേപ്പ. യിൽ അധികാരി TR.

പകുക്ക To divide, = ഹരിക്ക Arith.; രാജ്യം
പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു
പകുത്താൻ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan.
(= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ.
Gan.; നാലായി വേദങ്ങൾപകത്തു Bhr. Vyāsa.
ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text
(a kind of sortes Virgilianæ). മുടിയിന്നി (or ന്ന)
തന്നേ പകുത്തു തൂണോടു കെട്ടി TP. tied her
by the hair to the pillar.

VN. പകുപ്പു distribution, portion or section
(chapter) V1.

CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതൻ മേനി
പകുപ്പിച്ചു CG. caused to divide.

പകുന്ന paγuǹǹa (T. പകൻറ, fr. പകിൽ
aC. to run as a creeper). A purgative root,
കോൽപ.

പകോതി = ഭഗവതി, whence "Pagode", Port.

പക്കൽ pakkal T. M. (പകു & പക്ഷം; C. പ
ക്കെ). Side; No. also വക്കൽ, used adv. നിന്റെ
പ. ഉണ്ടു it is with you. പ്രമാണം ചന്തു പ.
ഉണ്ടു, രാജാവിന്റെ പക്കെന്നു (= ൽ നിന്നു) അ
ഞ്ചാൾ നിശ്ചയിച്ചു TR.; പിടിച്ചു തരാഞ്ഞതു എ
ന്റെ പ. തെറ്റു തന്നേ TR. my fault.

പക്കം pakkam Tdbh. (പക്ഷം, or പകു) 1. Side.
2. a lunar day നാലാം പ. ഞാൻ പോയി.
3. a party. പക്കത്തിൽ ഉണ്ണുക to eat at a com-
mon table, to mess with the ബാല്യക്കാർ of a
Rāja (often opp. of പഴയരി). പക്കത്തിലേച്ചോ
റു വേണ്ട, പക്കം വെച്ചൂട്ടുന്ന കുട്ടിപ്പട്ടർ TP.; പ
ക്കത്തിൽ ചോറും തിന്നു കോയില്ക്കൽ പാൎക്കേണ
മോ PT. 4. a portion. അമരേത്തു പ. കഴിക
TP. the king's dinner. പക്കപ്പഴയരി ഉണ്ക,
പഴയരി പക്കം കൂട്ടാം TP. best rice.

പക്കക്കാരൻ (3) an inferior servant; also a
cook for such.

പക്കക്കാളൻ (3) common mess-curry to പക്ക
[ച്ചോറു.

പക്കച്ചൊൽ (1) accidental word from a neutral
person, seized as omen.

പക്കവാതം, see പക്ഷവാതം.

പക്കണം pakkaṇam S. Hut of a jungle-dwell-
er VilvP., കാട്ടാളൻ തന്നുടെ പ'ത്തിൽ ചെന്നു‍
CG. = പുലച്ചാള V2., (fr. പക്കൽ refuge T.)

പക്കാളി H. pakhāl, A leathern water-bag. — a
water-carrier (H. pakhālī).

പക്കി = പക്ഷി. also N.pr. കുഞ്ഞിപ്പക്കി etc.

പക്കീർ Ar. faqīr, A mendicant പക്കീറന്മാൎക്ക്
ഇരിപ്പാൻ ഒരു മാടം എടുപ്പിച്ചു TR.; ഒശീരി
പക്കീറായാൽ prov.

പക്കു pakkụ T. M. (C. പക്കെ) Side = പക്കം,
പക്കൽ. f. i. പക്കിൽനിന്നു, പക്കുന്നു on the side.
— പക്കേ = പക്ഷേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/612&oldid=184758" എന്ന താളിൽനിന്ന് ശേഖരിച്ചത്