താൾ:CiXIV68.pdf/613

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പക്തി — പക്ഷം 591 പക്ഷം

പക്തി pakti S. (പചിക്ക) Cooking = പാകം.
പക്വം S. 1. cooked, ripe (opp. ആമം). വില്വ
പ. ഉപയോജിക്ക VilvP. = പഴം, കദളിപ
ക്വങ്ങൾ Mud. fruits. താലപ. Bhg. dishes.
പക്വാദികളാൽ ആതിത്ഥ്യം ചെയ്തു AR.
2. accomplished. കാൎയ്യപ. experience. പെ
ണ്ണിനേ ഇന്നിന്നവനെക്കൊണ്ടു പക്വമാക്കി
(So. Nāyars — obsc.)

പക്വത (= പാകം). 1. maturity; perfection,
solidity ബുദ്ധിക്കു പ. വരിക KR; ഇതറികി
ലോ മിക്കതുമറിവുണ്ടാം പ. യുള്ളവനു VCh.
2. opportunity, fitness.

പക്വാശയം the lower stomach, Duodenum;
(opp. ആമാശയം).

പക്ഷം pakšam S. (see പക്കം). 1. Side, flank.
2. party ധൎമ്മം ഇരിക്കുന്ന പ. ജയിക്കും KR.;
പക്ഷം പറക to maintain one’s own cause or
the friend’s. ആ കൂറ്റിൽ പ. തിരിയുക, പ. പി
ടിക്ക to join a party. ബന്ധുപ. the class or
host of friends. 3. partiality, preference.
ചാത്തുവിന്റെ പ’മായിട്ടു സാക്ഷി പറഞ്ഞു jud.
for Ch. പ’മായ തീൎപ്പുകൾ കല്പിക്ക, മനഃപൂൎവ്വ
മായി ചെയ്ത പ. MR. deliberate unfairness. പ.
നിരൂപിക്കാതേ TR. fairly. അധികാരി പ്രതി
കൾക്കു പ. is biassed in favor of. പക്ഷമായി ക
ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു
നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു
likes milk. കുമ്പഞ്ഞിക്കു പ’മല്ലാത്ത ആൾ TR.
disaffected. അവന്മേൽ പ. love. പ. കാട്ടുക to
show kindness, പ. വെക്ക to bear affection.
എങ്ങൾ പ. ഇയന്ന കണ്ണൻ CG. our beloved
C. (= കൂറു). 5. opinion, vote; case. ദുൎബ്ബലന്മാ
രുടെ പ. Bhr. decision of cowards. എന്നൊരു
പ. തോന്നുന്നു TR. some think. ചെയ്യരുതെ
ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങൾ AR 6.
three kinds of advice (ഉത്തമം unanimous,
മദ്ധ്യമം gradually converging, അധമം). രണ്ടി
ല്ല പക്ഷം Bhr. no doubtful case. രണ്ടു പ.
പറഞ്ഞു Mud. I put two cases. ആ പ’ത്തിൽ
in that case. 6. a wing. 7. half of the month,
പൂൎവ്വ —, ശൂക്ല പ. and കറുത്ത —, കൃഷ്ണ—,
അപരപക്ഷം the 2 lunar fortnights, and each

day of the same (പക്കം 2.). — also 120 years
നൂറ്റിരുപതു വയസ്സെന്നതും ഒരു പ. VCh.

പക്ഷക്കാരൻ one of a party, friend, associate.
വേണ്ട എന്നുള്ള പ’ർ those that are against
it (5).

പക്ഷതി S. (6) = പക്ഷമൂലം the root of a wing
പ. കൊണ്ടുടൻ പക്ഷിണിയെത്തഴുകി CG.;
(7) the first day of a lunar fortnight.

പക്ഷനിൎണ്ണയം (5) choice out of several pos-
sibilities KR.

പക്ഷപാതം (3) partiality പ. അവൾക്കൎജ്ജുന
ങ്കൽ ഉണ്ടു Bhr., ൟശന്റെപ. കൊണ്ടു SiPu.
favour. പ. പറക Bhr., പ. കൊണ്ടു സത്യ
ലംഘനം Nal., also പക്ഷപാതിത്വം — (6)
flapping of the wings. പ’ത്താൽപൃത്ഥ്വി
ഇളക്കം പിടിച്ചു VetC.

പക്ഷപാതികൾ PT3. partizans.

പക്ഷഭേദം (3) partiality.

പക്ഷവാതം (1) palsy, also പക്ഷാഘാതം hemi-
[plegy.

പക്ഷവാദം (2. 3. 5.) speaking one’s opinion,
for one’s party. — എന്നെ ശത്രുപ ക്ഷ വാദി
എന്നാക്കി PT. advocate of the enemy. പക്ഷ
വാദികൾ PT. witnesses on both sides. പാ
ണ്ഡവന്മാരിൽ നീ പ’ദി Bhr. partizan.

പക്ഷാന്തം (7) new or full moon; so പക്ഷാവ
സാനേ പുറപ്പെട്ടു Nal 4.

പക്ഷാന്തരം (5) the other case; (3) opinion
of a party.

പക്ഷി (Tdbh. പക്കി) winged; a bird. — fem.
തന്നുടെ പക്ഷിണി AR.

പക്ഷിദോഷം, — ദ്രോഹം, — ബാധ children’s
disease (= പുള്ളുബാധ).

പക്കിവാൾ a certain leaf thrown ashore
by the sea; (see പഞ്ചപക്ഷി).

പക്ഷീകരിക്ക (3) to treat with preference V1.

പക്ഷേ (Loc. 5) in one case, = ഒന്നുകിൽ, per-
haps, പ. പുളി ഉപജീവിച്ചാൽ ഇരട്ടി നോ
ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിൻ
പ. സത്വരം വന്നു വണങ്ങുവിൻ അല്ലായ്കിൽ
UR. either — or —. മരിക്കേണം പ. ജയിക്കേ
ണം എന്നങ്ങുറെച്ചു Bhr.

പക്ഷ്മം S. an eye-lash.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/613&oldid=184759" എന്ന താളിൽനിന്ന് ശേഖരിച്ചത്