താൾ:CiXIV68.pdf/611

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പകട — പകരു 589 പകൎക്ക — പകൽ

പകയാളൻ V1. & കടുമ്പകയാളി കൊടുതാ
യേല്ക്കുമ്പോൾ KR.; തണ്ണിയപകയൻ No. a
mortal enemy.

പകയുക aM. to divide, ഒരു കൂട്ടത്തെപ്പകഞ്ഞു
പാതി അവിടേ ഇരുത്തി KU.

പകെക്ക to oppose, hate, abhor (gen. with Soc.
അവനോടു പ.).

VN. പകപ്പു distance, variance, hostility;
also surprise.

പകട paγaḍa T. M. C. Tu. An ace on a die, also:
പകിടക്കളി a play with dice V1.

പകടു paγaḍụ A small bit (പകുക), അകടു പ.
useless.

പകരം paγaram (see foll.) 1. Exchange, equiva-
lent, return. ഇതിൻ പ. നാം ചെയ്യേണം Bhr.
revenge. പ. ഒന്നും ചെയ്തുകൂടാ TR., പകരത്തി
ന്നു പ. like for like. പകരം വീട്ടുക, വീളുക,
കൊടുക്ക to remunerate, retaliate. പ. ആക്ക
to substitute. അതിനു പ. പറഞ്ഞില്ല TP. no
reply. 2. adv. in exchange, അവനെക്കൊന്ന
തിന്നു പ. ഇവനെക്കൊല്ലുവാൻ TR. in retali-
ation (=പ്രതി); instead of, ഇതിന്നു പ. for
this. 3. പകരം കുതെച്ചു (261.) കുത്തുക No. to
cut rectangular grooves in the edge of a board
etc. (to rabbet, Arch.)

പകരി 1. turning round about, sudden start.
പ. കൊണ്ടിരിക്ക V1. to be dizzy. 2. a
fish, (see പകിരി) B.

പകരുക paγaruγa T. M. (fr. T. പെയരുക, C.
ഹെസരു), Tu. പകപു. 1. v. n. To change in
place, colour, etc.; to be exchanged, പകരാ
തേ നില്ക്ക V2. to persevere. കുതിച്ചു തേരിൽ പ
കൎന്നു Bhr. jumped back. കൊല്ലം പകൎന്നിട്ടു TR.
on account of the change of the year. മാസ
ന്തോറും പകൎന്നു പകൎന്നു നാരിയായും പുമാനാ
യും വാഴുക Brhmd. കാളിന്ദി ഒന്നു പകൎന്നു &
വേഷം പകൎന്നു കാണായി കാളിന്ദിയും SiPu.
the river looked stormy. ഭാവം പകൎന്നു, വേ
ഷം പ., പ്രകൃതി പ. Brmd. of passion, wrath,
ബുദ്ധി പ. Nal.; സ്വരം പകരും VyM. will
falter. പകൎന്നു പോയി it has been exchanged.
തങ്ങളിൽ പകൎന്നു ഭോഗിച്ചു Bhr. promiscuous

intercourse. അന്യജന്മേ പകൎന്നുത്ഭവിക്ക Bhg.
transmigration. തെങ്ങോട്ടു തെങ്ങിന്മേൽ അ
ണ്ണൻ പകരരുതു KU. the trees at such distance,
that squirrels cannot jump from one to the
other. Of sickness പ. to be infectious. (പകരുന്ന
വ്യാധി, ദീനം). മറ്റൊരുത്തനു പകൎന്നീടുകയില്ല
SiPu. (a secret) not to be communicated. തീ
പകൎന്നുപിടിച്ചു. 2. v. a. to exchange. പകൎന്നു
മാറുക to barter; to translocate യാതനാദേഹ
ത്തിങ്കൽ ജീവനെപ്പകൎന്നുടൻ VCh. To dis-
tribute, ചില സ്ഥാനങ്ങൾ അങ്ങോട്ടും ഇങ്ങോ
ട്ടും പകൎന്നുവെച്ചു KU. both kings honoring
each other's officers with titles. വസ്ത്രങ്ങൾ ജീ
ൎണ്ണമായാൽ മറ്റൊന്നു പകരുന്ന പോലേ VCh.
changing clothes; മായാമൃഗമായ വേഷം പകൎന്നു
KR. ( = എടുത്തു) put on. പൂണുനൂൽ പ. to renew
by washing daily (& rubbing with വാക bark).
പകൎന്നു വെക്ക to pour from one vessel into
the other. പകരാതേ നിറെച്ചാൽ കോരാതേ ഒ
ഴിയും prov. without shedding it.

VN. പകൎച്ച 1. change as of place, kind,
weather ഋതുപ്പകൎച്ച 153., mind മനോപ. q.v.,
infection ഭാവപ്പകൎച്ച, പ. വ്യാധി; what may
be exchanged, synonym. 2. exchange;
pouring out. പ. കഴിക്ക to take out or send
provisions; (also പ. കൊടുക്ക). രക്തം പ.
shedding.

പകൎച്ചക്കാരൻ So. who attends at meals;
a carver, വിളമ്പുന്നവൻ.

പകൎക്ക, (So. പകൎത്തുക). To transcribe,
copy, f.i. ഗ്രന്ഥത്തിൽനിന്നു ഓരോലയിൽ പക
ൎത്തെടുക്ക, പകൎത്തെഴുതുക.

VN. പകൎപ്പു & പേൎപ്പു, (T. പെയൎപ്പു) a copy.
നേർ പ. a true copy. ആയ്തിന്റെ പ.
കൾ MR. —

CV. പകൎപ്പിക്ക MR. to get copied.

പകല No. vu., see പയ.

പകൽ paγal 5. (VN. of പകുക, burst of dawn).
Morning, daytime. പകലേ, പകലത്തു, പകലാ
മാറു by day; also merely പ., as പ. കക്കുന്ന
കള്ളൻ prov.; പ. ഉണ്ടായ കാൎയ്യം VCh.; പ.
മേവി Bhr.; രാപ്പകൽ by day & night. പകലു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/611&oldid=184757" എന്ന താളിൽനിന്ന് ശേഖരിച്ചത്