താൾ:CiXIV68.pdf/475

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിമ്പൾ — തിമിറു 453 തിമില — തിരയു

തിന്നി an eater [f. i. in കാക്കതിന്നി (= കാക്ക
ക്കുറവർ), ചിതൽതിന്നി, ശവംതിന്നി എറുമ്പു
etc.], a glutton (in abuse തിന്നിപ്പോത്തു)
opp. തിന്നേണ്ടാതവർ No. vu.

തിന്നാമ്പാല So. = അടകൊതിയൻ. [ന, H.

തിമ്പൾ, തുമ്പിൾ E. Thimble, അംഗുഷ്ഠാ

തിന്മ tiǹma T. M. (Te. slow. — see തീ II.) Evil,
badness, നന്മയും തിന്മയും KU.

തിപ്പു So. worthless, (തിപ്പി T. dregs).

തിപ്പലി tippali T. M. C. (S. പിപ്പലി) Long
pepper; aM. തിപ്പല്ലിമണി a med.; തിപ്പല്ലി അ
ത്തിതിപ്പല്ലിയും MM.

Kinds: അത്തിതിപ്പലി (ഹസ്തിപി.) Pothos offi—
cinalis, കാട്ടുതി. GP 61., നീൎത്തി.

തിപ്പഴി tippal̤i (തിപ്പു?) = നാഴി, ¼ Iḍangal̤i W.

തിമി timi S. (തിം, തിമിതം wet) A large fish.
തിമിഝഷം AR.

തിമിംഗിലം S. a Fabulous fish, swallowing the
timi; — a whale MC.

തിമിരം timiram S. 1. Darkness (തമസ്സ്) തി.
പരന്നുതേ KR. 2. gutta serena, of which
there are 18 kinds (different from കാചം)
Nid 28.; തിമിരവാതശമനം Tantr. (see foll.)

തിമിർ timir T. Te. Numbness (S. also ascari—
des).

തിമിരിമ = 1/22 അണു = 1/993,484,800 CS.

തിമിരുക timiruγa T. M. C. Te. (to scrath,
provoke) To swell, to grow, to be angry.

തിമിരൻ (T. torpid) a strong, rascally fellow.
v. n. തിമിൎക്ക To be mad with joy or rage.
തിമിൎത്തോരാന, കാള CG. ഭൂപതിമാരെക്കൊന്നു
തിന്നുടൻ തിമിൎക്കയും Si Pu. to dance, leap. ഇമ
യവർതിമിൎത്തും ആൎത്തുംവെന്നിചേർപറഅറെ
ന്തും RC.; തിമിൎത്തലറി, അലറിത്തിമിൎക്കും Bhg.;
വന്മദം പൂണ്ടു തി., ഐശ്വൎയ്യം കൊണ്ടു തി. to be
elated with. അലറിത്തിമൃത്തു പോരിന്നടുത്തു KR.
തിമിൎത്തണഞ്ഞ RS. (horses). യുദ്ധം തിമിൎത്തു വ
ന്നു Bhr. raged. തിമിൎത്തകള്ളൻ a perfect rogue.

VN. തിമിൎപ്പു triumph, arrogance: തള്ളിയെഴു
ന്ന തി. CG., തിമിൎപ്പാൽ RC., തിമിൎപ്പോടേ
ചെന്നു Bhg.

തിമിറുക timir̀uγa (T. to wrest) 1. To burn

as in fever = കുമുറുക. 2. തിമുറും അരികല
വീരർ RC. proud? sure of success?

തിമില timila T.M. A kind of drum, തപ്പും തി
മിലയും താഡനം ചെയ്തു Nal. (with കൊട്ടുക).
തിമിലി a certain gourd.

തിയ്യതി tiyyaδi (T. തെയ്തി, C. Te. തേദി, fr.
തിഥി?) Day of the month, date; also തീയതി,
തേതി TR. (abbreviated: ൯, etc.).

തിയ്യതു (തിന്മ) & തീയതു Bad.

തിര tira T. M. C Te. (√ തിരു) 1. A roll, as of
paper, cartridge തിരയിൽ മരുന്നിടുക; ൪ പെ
ട്ടി തിരയും എത്തിച്ചു, തോക്കും തിരയും കൊടു
ക്ക TR. ammunition; തിരഇടുക No. a snake
coiling itself up; of betel-leaves; കുടൽത്തിര
കൾ MM.; മയിൽത്തിര അണിയുന്നു spreads its
train; തിരനിവിൎത്തുക to unroll f. i. a mat. 2. a
wave, billow, വെള്ളത്തിലേത്തിര തള്ളുന്നതു പോ
ലേ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകൾ Bhr.; ക
ടൽത്തിര അടിക്ക V1.; തിര പൊങ്ങുക opp. തി
ര അടങ്ങി, തിരപൊട്ടുക breakers. തിര നീക്കി
ക്കടലാടാൻ prov. 3. (S. തിര:) a curtain. തിര
പിടിക്ക to hold the screen or curtain (in play).
മേലാപ്പു കെട്ടി തിരവളെച്ചു at a marriage. നൽ
ത്തിര വളെച്ചതിലാക്കി, തിര വളെച്ചതിൻ പുറ
ത്തുനിന്നു KR. clothes hung all round; so തി
ര തൂക്കുക, വിതാനിക്ക V1. 4. a mass, അത്തി
ര, ഇത്തിര.

തിരമാല (2) a wave, succession of waves.

തിരയാഴി (2) the agitated sea, തി. കടന്നു RC.

തിരവായി (2) crest of the waves, തി. യൂടേ വ
ന്നു Bhr.

തിരശ്ശീല (3) a curtain, screen.

v. n. തിരയുക 1. To ball itself; milk to
coagulate. 2. v. a. to seek. കരഞ്ഞു പക്ഷി
കൾതിരഞ്ഞു ഭക്ഷണം KR.; നീളത്തിരഞ്ഞു Bhr.;
സൎവ്വത്ര തിരഞ്ഞുകൊൾക CC.; തിരഞ്ഞറിഞ്ഞി
ട്ടൊരു ഫലം Mud.; ശാപത്തെക്കേട്ടു കാരണം
തി. UR. to ask. കളങ്ങൾ കിണറുകൾ ഒക്കയും
ആളെകൂട്ടിത്തി. (jud.)

VN. തിരച്ചൽ 1. wrinkles. 2. search.

CV. തിരയിക്ക to cause search to be made
നീളേത്തി'ക്കും എന്റെ ഗൃഹത്തിങ്കൽ Mud.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/475&oldid=184621" എന്ന താളിൽനിന്ന് ശേഖരിച്ചത്