താൾ:CiXIV46b.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 ദ്വിതീയ തന്ത്രം.

തൊട്ടുംനമുക്കുസുഖംവരുന്നില്ലെടൊ ॥
അങ്ങൊരുദിക്കിൽസരസ്സുണ്ടുനിൎമ്മലം ।
അങ്ങൊരുചങ്ങാതിയുമുണ്ടുബുദ്ധിമാൻ ॥
മന്ദരനെന്നുപെരായുള്ളമൽബന്ധു ।
സുന്ദരന്ധാൎമ്മികൻകൂൎമ്മധിനായകൻ ॥
മത്സഖിയാകുന്നമന്ദരൻവെണ്ടുന്ന ।
മത്സ്യാഭിമാംസംനമുക്കുനല്കീടുവൊൻ ॥
എന്നതുകേട്ടുപറഞ്ഞുഹിരണ്യനും ।
എന്റെയുന്തത്രനീകൊണ്ടുപൊയീടെണം ॥
കൊറ്റിനുദുഃഖംനമുക്കുമുണ്ടിദ്ദിക്കിൽ ।
മറ്റൊരുകൂറ്റുകാരില്ലാഞ്ഞുപാൎക്കുന്നു ॥
അത്രദുഃഖന്തനിക്കെന്തെന്നുവായസം ।
തത്രചെന്നാൽകഥിക്കാമെന്നുമൂഷികൻ ॥
കാകൻഹിരണ്യനെകൊക്കിലാക്കിക്കൊണ്ടു ।
വെഗംപറന്നങ്ങുചെന്നുപറ്റീടിനാൻ ॥
സ്വഛ്ശമായുള്ളമഹാതടാകത്തിന്റെ ।
കഛ്ശപ്രദെശെസുഖിച്ചുവസിക്കുന്ന ॥
കഛ്ശവശ്രെഷ്ഠനെകണ്ടുകുശലവും ।
പുഛ്ശിച്ചുമൂഷികംതാഴത്തിറക്കിനാൻ ॥
മന്ദരൻചൊദിച്ചുതാനെന്തെടൊമൎത്യ ।
മന്ദിരന്തന്നിൽകരണ്ടുകടക്കുന്ന ॥
മന്ദെതരൊത്സാഹിയാമാഖുവൃദ്ധനെ ।
സന്ദെഹമെന്ന്യെപിടിച്ചുകൊണ്ടന്നതും ॥
കാകൻപറഞ്ഞിതുമൂഷികന്മാരിൽവെ ।
ച്ചെകൻമഹാരാജരാജൻഹിരണ്യകൻ ॥
ലൊകപ്രസിദ്ധനിദ്ദെഹവുംഞാനുമാ ।
യെകാന്തബന്ധുത്വമുണ്ടായിസാമ്പ്രതം ॥
തല്ഗുണംവൎണ്ണിച്ചുചൊല്ലുവാൻവാക്കിനു ।
വല്ഗുത്വമെതുംമതിയല്ലമന്ദര ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/96&oldid=180980" എന്ന താളിൽനിന്ന് ശേഖരിച്ചത്