താൾ:CiXIV46b.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം. 93

ദൈവാനുകൂല്യെനസഖ്യന്തുങ്ങിയാൽ ।
ജീവാവസാനാന്തമല്ലൊമഹാത്മനാം ॥
ഏവമ്മഹാഗുണമ്മറ്റുള്ളഭ്രവാസി ।
ജീവജന്തുക്കൾ്ക്കുകാണുന്നതില്ലെടൊ ॥
പാശെപതിച്ചൊരുമാടപ്പിറാക്കളെ ।
പാശങ്ങൾഖണ്ഡിച്ചുരക്ഷിച്ചുമൂഷികൻ ॥
ദെശാന്തരെഷുപ്രസിദ്ധനമിദ്ദെഹം ।
ൟശാനപുത്രനാംവിഘ്നന്റെവാഹനം ॥
രണ്ടുശരീരമെന്നെയുള്ളു ഞങ്ങൾ്ക്കു ।
രണ്ടുപെൎക്കുംപ്രാണനൊന്നെന്നറികനീ ॥
പണ്ടുപണ്ടെമമബന്ധുവാകുംഭവാൻ ।
കണ്ടുബൊധിക്കുമീമൂഷികന്റെഗുണം ॥
എന്നതുകേട്ടുപ്രസാദിച്ചുകഛ്ശവം ।
മന്ദരന്മന്ദമ്പറഞ്ഞുതുടങ്ങിനാൻ ॥
അങ്ങുന്നിവിടെക്കുപൊരുവാനുള്ളൊരു ।
സംഗതിയെന്തെന്നുരച്ചെയ്കമൂഷിക ॥
ചൊന്നാൻഹിരണ്യകൻകൂൎമ്മരാജഭവാൻ ।
എന്നാലതുംകേട്ടുകൊൾ്ക്കാമഹാമതെ ॥

൨. ഭിക്ഷുമഠത്തിൽ എലിക്കു സംഭവിച്ചതു.

ധന്യമാകുംമിഹിളാരൂപ്യസന്നിധൌ ।
സന്യാസിഗെഹമുണ്ടെത്രയും‌പാവനം ॥
തത്രചൂഡാകൎണ്ണനാമധെയൻബ്രഹ്മ ।
ഗൊത്രപ്രധാനിപരിവ്രാജകൊത്തമൻ ॥
വാണരുളുന്നുദിനെദിനെഭിക്ഷയാ ।
പ്രാണമാത്രംവൃത്തിചെയ്തുകൊണ്ടങ്ങിനെ ॥
തത്രസ്വയം‌പാകഭിക്ഷകഴിച്ചുടൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/97&oldid=180982" എന്ന താളിൽനിന്ന് ശേഖരിച്ചത്