താൾ:CiXIV46b.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയ തന്ത്രം 91.

പക്ഷീമൃഗാദിയെസ്വാധീനമാക്കുവാൻ ।
ഭക്ഷണംമാധുൎയ്യമൊടുകൊടുക്കെണം ॥
വിത്തംകൊടുത്തുംഭയപ്പെടുത്തുംമൂഢ ।
മൎത്യരെസ്വാധീനമാക്കാംപതുക്കവെ ॥
സാധുക്കൾതങ്ങളിൽചെരുവാനെകദാ ।
സന്ദൎശ്ശനമ്മാത്രമെവെണ്ടുമൂഷിക ॥
മണ്കുടംവെക്കംപിളൎക്കാമിദംപുനഃ ।
സംഘടിപ്പിപ്പാന്മഹാപ്രയത്നംസഖെ ॥
പൊൻകുടംപൊട്ടിക്കവൈശമ്യമായതു ।
സംഘടിപ്പിപ്പാൻപരാധീനമില്ലെടൊ ॥
ദുൎജ്ജനാശ്ലെഷവുംസജ്ജനാശ്ലെഷവും ।
ഇച്ചൊന്നപൊലെഭവിക്കുംഹിരണ്യക ॥
ഇന്നതുകൊണ്ടുഭവദ്ദൎശനാദെവ ।
വന്നിതുനമ്മുടെസംബന്ധമുത്തമം ॥
ചൊന്നാൻഹിരണ്യകൻനന്നെടൊവായസ ।
നിന്നൊടുസംഗമംഭംഗമില്ലെതുമെ ॥
സൊപകാരംമിത്രലക്ഷണംപ്രായെണ ।
സാപകാരംശത്രുലക്ഷണംകെവലം ॥
ആജീവനാന്തംഭവിക്കെണമെപിണ്ഡ ।
ഭൊജിയാന്നിന്നൊടുസഖ്യംനമുക്കെടൊ ॥
ഇത്ഥംനഖത്തൊടുമാംസംകണക്കനെ ।
ബദ്ധംതദാകാകമൂഷികസ്നെഹവും ॥
അന്നപാനദിചെയ്തീടുവാന്മൂഷികൻ ।
തന്നുടെപൊത്തിന്നകത്തുപുക്കീടിനാൻ ॥
തൊഷിച്ചുകാകൻകടുവാഭുജിച്ചതിൽ ।
ശെഷിച്ചമാംസംഭുജിച്ചുവന്നീടിനാൻ ॥
കാകൻപറഞ്ഞുഹിരണ്യനൊടെകദാ ।
പൊകുന്നുഞാനെടൊമറ്റൊരുകാനനെ ॥
ഇദ്ദിക്കിലഷ്ടിക്കുകഷ്ടിച്ചുകിട്ടുന്ന ।

12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/95&oldid=180979" എന്ന താളിൽനിന്ന് ശേഖരിച്ചത്