താൾ:CiXIV46b.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 77

എന്നതുകൊണ്ടുചൊന്നെനിങ്ങിനെപ്രയൊഗിച്ചാൽ ।
എന്നുണ്ണിനീയുംഞാനുംജീവിക്കയില്ലദൃഢം ॥
ഇത്തരംപറയുന്നതാതനെപ്പിടിച്ചവൻ ।
സത്വരമ്മരത്തിന്റെകോടരദ്വാരന്തന്നിൽ ॥
കൊണ്ടുപൊയൊളിപ്പിച്ചുതിരിച്ചു പോന്നീടിനാൻ ।
കണ്ടുഭാസ്കരനുദിക്കുന്നതുമതുനെരം ॥
ദുഷ്ടബുദ്ധിയുംധൎമ്മബുദ്ധിയുംബന്ധുക്കളും ।
ശിഷ്ടരാംജനങ്ങളുംരാജസെവകന്മാരും ॥
പക്ഷവാദികളമാത്യന്മാരുമൊക്കെചെന്നു ।
വൃക്ഷമൂലത്തിൽമഹായൊഗമങ്ങിനെകൂടി ॥
കൈവിരൽമുക്കാനുള്ള വമ്പുമുണ്ടാക്കിക്കൊണ്ടു ।
കൈതവംനെരുംതിരിച്ചീടുവാൻനെയ്യുംതീയും ॥
വട്ടങ്ങൾകൂട്ടിക്കൊണ്ടുചൊദിച്ചു സചിവന്മാർ ।
കുട്ടകംമൊഷ്ടിച്ചവരാരെന്നുപറഞ്ഞാലും ॥
ഭിവ്യഭാരതിവൃക്ഷകൊടരെനിന്നുണ്ടായി ।
ദ്രവ്യത്തെമൊഷ്ടിച്ചതുധൎമ്മബുദ്ധിതാനെന്നു ॥
ആയതുകെട്ടനെരമെല്ലാരുംവിസ്മയിച്ചു ।
മായമെന്നതെവരൂവെന്നുടൻധൎമ്മബുദ്ധി ॥
നിശ്ചയമറിവാനായ്‌വൃക്ഷത്തിന്മുകളെറി ।
കച്ചിയുംതൃണങ്ങളുംകൊടരദ്വാരെവെച്ചു ॥
തീയിട്ടുപുകച്ചപ്പൊളഛ്ശനുംതലപൊക്കി ।
ചെയ്യൊല്ലമമവധംവീൎപ്പുമുട്ടന്നുപാരം ॥
പൊയ്യല്ലമമസുതൻദുഷ്ടബുദ്ധിതാനിതു ।
ചെയ്യിപ്പിച്ചതുംദ്രവ്യങ്കട്ടതുമവന്തന്നെ ॥
ഇത്തരമുരചെയ്തുകാലനൂർപുക്കുമഹാ ।
വൃദ്ധനാംവണിഗീശൻപുത്രന്റെചൊൽകെൾ്ക്കയാൽ ॥
ധാൎമ്മികൻമഹീപതിയദ്ധനമശെഷമെ ।
ധൎമ്മബുദ്ധിക്കുനല്കിസ്സമ്മാനിച്ചയച്ചിതു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/81&oldid=180965" എന്ന താളിൽനിന്ന് ശേഖരിച്ചത്