താൾ:CiXIV46b.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 പ്രഥമ തന്ത്രം.

ദുഷ്ടബുദ്ധിയെശൂലാരൊഹണംചെയ്യിപ്പിച്ചു ।
പുഷ്ടശൊഭമായ്വന്നുപട്ടണമ്മനൊഹരം ॥
എന്നതുകൊണ്ടുചൊന്നെൻദുഷ്ടബുദ്ധിയെപ്പൊലെ ।
നഷ്ടനാകൊലാഭവനെന്നുടെസഹൊദര ॥
പിന്നെയുംകരടകൻചൊല്ലിനാൻദമനക ।
നിന്നുടെദുസ്സാമൎത്ഥ്യംകൊണ്ടഹൊകുലക്ഷയം ॥
വാരിരാശിയിലൊളമാറ്റിലെയൊഴുക്കുള്ളു ।
നാരിവിശ്വാസത്തൊളംബന്ധുസ്നെഹവുമുള്ളു ॥
സൂചകശ്രുതിയൊളംമന്ത്രഗൊപനമുള്ളു ।
നീചനന്ദനനൊളംനിൎമ്മലകുലമുള്ളു ॥
ശാഠ്യമുള്ളവരൊടുശാഠ്യവുംവെണന്താനും ।
പാഠ്യമാമൊരുവൈദ്യംകേട്ടിട്ടില്ലയൊഭവാൻ ॥
ആയിരന്തൂലാമിരിമ്പൊക്കവെകൂട്ടിതന്റെ ।
വായിലാക്കിനാനൊരുമൂഷികൻയസ്മിൻദെശെ ॥
അദ്ദെശെശ്യെനനാകുംപക്ഷിയുംവണിക്കിന്റെ ।
പുത്രനെകൊണ്ടുപൊയെന്നുള്ളതുവരാത്തതൊ ॥
എങ്ങിനെയതെന്നുടൻചൊദിച്ചുദമനകൻ ।
എങ്കിലൊകെൾ്ക്കെന്നുരചെയ്തിതുകരടകൻ ॥

൧൮. യസ്മിൻ ദെശെ അദ്ദെശെ.

പണ്ടൊരുനഗരത്തിൽവാണിഭംചെയ്തുകൂട്ടി ।
ക്കൊണ്ടൊരുവണിക്കുതാൻതന്നുടെസുഹൃത്താകും ॥
വാണിഭക്കാരൻകൈയിലമ്പതുപാരംലൊഹം ।
പ്രാണവിശ്വാസംമൂലംസൂക്ഷിപ്പാൻകൊടുത്തവൻ ॥
വിത്തവിക്രയഞ്ചെയ്വാൻഗമിച്ചുതെക്കെദിക്കിൽ |
പത്തുമാസങ്ങൾതത്രതാമസിച്ചിങ്ങുവന്നു ॥
തന്നുടെസുഹൃത്തൊടുചൊദിച്ചു സഖെമുന്നം ।
തന്നുടെവക്കൽതന്നലൊഹത്തെതരികെടൊ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/82&oldid=180966" എന്ന താളിൽനിന്ന് ശേഖരിച്ചത്