താൾ:CiXIV46b.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 പ്രഥമ തന്ത്രം.

ഏവനുമുപായത്തെച്ചിന്തിക്കുന്നെരംതന്നെ ।
കെവലമപായത്തെച്ചിന്തിച്ചെഗുണംവരൂ ॥
സ്വൈരമായിബകത്തിന്റെമുട്ടകൾതിന്നുംസൎപ്പം ।
കീരിയാൽതാനുന്തന്റെമക്കളുംനശിച്ചല്ലൊ ॥
എങ്ങിനെയതെന്നുടൻചൊദിച്ചുദുഷ്ടബുദ്ധി ।
സംഗതിപ്രകാരത്തെചൊല്ലിനാൻജനകനും ॥
പൊക്കമുള്ളൊരുവൃക്ഷെകൊക്കിന്റെകളത്രവും ।
കൊക്കുമായ്വിനൊദിച്ചുതത്രമെവിടുംകാലം ॥
കൊക്കിന്റെഗൃഹണിപെറ്റുണ്ടാകുംശിശുക്കളെ ।
ഒക്കവെയൊരുസൎപ്പംവന്നുടൻഭക്ഷിക്കുന്നു ॥
ദുഃഖിതനായബകംചെന്നൊരുവാപീതീരെ ।
നില്ക്കുന്നനെരന്തന്റെബന്ധുവാങ്കുളീരകൻ ॥
ചൊദിച്ചുതാനെന്തെടൊഖെദിച്ചുവസിക്കുന്നു ।
ഖെദത്തിന്മൂലംബകംഞണ്ടിനെഗ്രഹിപ്പിച്ചു ॥
ഞണ്ടുമങ്ങുപദെശഞ്ചൊല്ലിനാൻമത്സ്യങ്ങളെ ।
കൊണ്ടുപൊയിക്കീരിനിത്യംവസിക്കുംപൊത്തിൽനിന്നു ॥
പന്നഗംപാൎക്കുന്നൊരുസുഷിരത്തൊളമൊക്കെ ।
ചിന്നിയിട്ടെച്ചുഭവാൻസ്വസ്ഥനായിരുന്നാലും ॥
അന്നെരംനകുലവുമ്മത്സ്യവൃന്ദത്തെയെല്ലാം ।
തിന്നുതിന്നഹിയുടെരന്ധ്രത്തിൽചെന്നുകേറും ॥
പന്നഗത്തെയുംപുത്രന്മാരെയുമെല്ലാംകീരി ।
കൊന്നൊടുക്കീടുമെന്നാൽതന്നുടെതാപന്തീരും ॥
എന്നതുകെട്ടുബകംബന്ധുവാംകുളീരെന്ദ്രൻ ।
ചൊന്നതുപൊലെചെയ്തുപന്നഗംനശിച്ചിതു ॥

ഇവിടെ എല്ലാ ഗ്രന്ഥങ്ങളിലും ഒരു വീഴ്ച കാണുന്നു സംസ്കൃ
തത്തിങ്കൽ കഥയുടെ അവസാനമാവിതു:
പിന്നെവന്മരത്തിന്മെൽകൂടിനെകണ്ടുകീരി ।
ചെന്നുകൊക്കുകളുടെവംശത്തെയൊടുക്കിനാൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/80&oldid=180964" എന്ന താളിൽനിന്ന് ശേഖരിച്ചത്