താൾ:CiXIV46b.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 75

കുണ്ഠതകൂടാതറിയിച്ചിതുനൃപനൊടു ॥
ധൎമ്മരക്ഷണത്തിനുശക്തരാംകാൎയ്യക്കാരെ ।
ധാൎമ്മികൻനരപതികല്പിച്ചുനിയൊഗിച്ചു ॥
ധൎമ്മബുദ്ധിയാമിവൻകുട്ടകംകട്ടാനെന്നു ।
ദുൎമ്മദത്തൊടെയുരചെയ്തിതുദുഷ്ടബുദ്ധി ॥
സാക്ഷിക്കാരെങ്ങുചൊൽവിനെന്നമന്ത്രികൾചൊന്നാർ ।
സാക്ഷിയായതുവൃക്ഷമെന്നവരുരചെയ്തു ॥
വാച്ചതുമടുത്തനാൾവൃക്ഷത്തിന്മൂലെച്ചെന്നി ।
ട്ടീശ്വരപരീക്ഷയുംചെയ്യെണമിരിവരും ॥
അദ്ദിക്കിൽചെന്നുവിരൽമുക്കെണമിരിവരും ।
അദ്യപൊയ്ക്കൊൾ്വിന്നാളെഞങ്ങളുംവരുന്നുണ്ടു ॥
അങ്ങിനെപറഞ്ഞാശുപിരിഞ്ഞാരമാത്യന്മാർ ।
തങ്ങളുമിരുവരുംപോന്നിങ്ങുഗൃഹംപുക്കാർ ॥
അന്തിക്കുദുഷ്ടബുദ്ധിഅഛ്ശനാംശ്രെഷ്ഠീന്ദ്രന്റെ ।
അന്തികന്തന്നിൽചെന്നുനിന്നുകൊണ്ടുരചെയ്തു ॥
താതനങ്ങൊരുവാക്കുപറഞ്ഞെങ്കിലിദ്രവ്യം ।
താമസംകൂടാതിങ്ങുലഭിക്കുമൊക്കത്തന്നെ ॥
എന്തുഞാൻപറയെണ്ടുന്നാരൊടുപറയെണ്ടു ।
എന്തൊരുകാൎയ്യമെന്നുചൊദിച്ചുജനകനും ॥
അഛ്ശനിന്നൊരുതരുകൊടരന്തന്നിൽപുക്കു ।
പ്രഛ്ശന്നംവസിക്കെണംയാമിനികഴിവൊളം ॥
സൂൎയ്യനങ്ങുദിക്കുമ്പൊൾകാൎയ്യക്കാരവിടെക്കു ।
കാൎയ്യങ്ങൾകെൾ്പാൻവരുംഞങ്ങളുംകൂടെവരും ॥
ഭവ്യരാമമാത്യന്മാർചൊദിക്കുന്നെരംഭവാൻ ।
ദിവ്യവാക്യത്തെപറഞ്ഞീടെണംനിഗൂഢമായി ॥
ദ്രവ്യത്തെമൊഷ്ടിച്ചതുധൎമ്മബുദ്ധിതാനെന്നു ।
സൎവ്വരുംകെൾ്ക്കെപ്പറഞ്ഞീടെണമെന്നാൽമതി ॥
ദുഷ്ടബുദ്ധിയൊടുരചെയ്തിതുജനകനും ।
നഷ്ടമാംനീയുംഞാനുമിങ്ങിനെചെയ്തീടിനാൽ ॥


10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/79&oldid=180961" എന്ന താളിൽനിന്ന് ശേഖരിച്ചത്