താൾ:CiXIV46b.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 പ്രഥമ തന്ത്രം.

കുട്ടകമുരുട്ടികൊണ്ടിങ്ങിനെചെന്നുമുദാ ।
ദുഷ്ടബുദ്ധിയൊടുരചെയ്തിതുസഹൊദരൻ ॥
അഗ്രജനമുക്കൊരുനിക്ഷെപംലഭിച്ചിതു ।
ദുൎഗ്രഹമിതുഭവാൻകൂടവെപിടിക്കെണം ॥
വള്ളികൾകൊണ്ടുകെട്ടിതണ്ടുമിട്ടെടുത്തവർ ।
മെല്ലവെനടന്നുതൻപട്ടണമടുത്തപ്പൊൾ ॥
ദുഷ്ടബുദ്ധിയുഞ്ചൊന്നാൻസൊദരനമുക്കിതു ।
പട്ടണംപ്രവെശിപ്പിച്ചീടിനാൽദൊഷംവരും ॥
അത്രനല്ലൊരുദിക്കിൽകുഴിച്ചുസ്ഥാപിച്ചുകൊ ।
ണ്ടത്രമാത്രവുംകൈക്കലെടുത്തുപൊകനല്ലു ॥
അങ്ങിനെയെന്നുധൎമ്മബുദ്ധിയുമനുവദി ।
ച്ചങ്ങൊരുപെരുമരന്തന്നുടെമൂലത്തിങ്കൽ ॥
കുട്ടകം‌കുഴിച്ചിട്ടുമണ്ണുകൊണ്ടാഛ്ശാദിച്ചു ।
പട്ടണംപൂക്കുഗൃഹെമെവിനാരിരുവരും ॥
ഒട്ടുനാൾകഴിഞ്ഞപ്പൊളൊളിച്ചങ്ങൊരുദിനം ।
ദുഷ്ടബുദ്ധിതാൻചെന്നുകുട്ടകംകൈയിലാക്കി ॥
അന്നുരാത്രിയിൽതന്നെകൊണ്ടന്നുപണിപ്പെട്ടു ।
തന്നുടെപുരമുറിതന്നിലെകുഴിച്ചിട്ടാൻ ॥
പെട്ടന്നങ്ങൊരുദിനംധൎമ്മബുദ്ധിയെവിളി ।
ച്ചിഷ്ടഭാവംപൂണ്ടുരചെയ്തിതുദുഷ്ടബുദ്ധി ॥
പണ്ടുനാംസ്ഥാപിച്ചൊരുകുട്ടകമിങ്ങുതന്നെ ।
കൊണ്ടുപൊരെണമിനികൊണ്ടന്നാൽദൊഷമില്ല ॥
എന്നതുകെട്ടുധൎമ്മബുദ്ധിതാന്മഹാശുദ്ധൻ ।
ചെന്നുനൊക്കുന്നനെരംകുട്ടകംകണ്ടീലല്ലൊ ॥
പട്ടണെചെന്നുദുഷ്ടബുദ്ധിയൊടുരചെയ്തു ।
കുട്ടകംഭവാന്തന്നെമൊഷ്ടിച്ചുകൊണ്ടുപൊന്നു ॥
കട്ടതുനീതാനെന്നുദുഷ്ടബുദ്ധിയുമിതു ।
കട്ടതുഭവാനെന്നുധൎമ്മബുദ്ധിയുന്തമ്മിൽ ॥
ശണ്ഠയിട്ടിരുവരുംരാജധാനിയിലെത്തി ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/78&oldid=180960" എന്ന താളിൽനിന്ന് ശേഖരിച്ചത്