താൾ:CiXIV46b.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 51

തമ്പുരാന്തിരുമെനിതന്നിലെച്ചൊരകുടിച്ചി ।
മ്പമൊടിവിടെനീയെന്നെയുംപാൎപ്പിക്കെണം ॥
ക്രൂരദന്തങ്ങൾകൊണ്ടുസ്വാമിയെകടിച്ചുനിൻ ।
പേരുമാത്രവുംകിട്ടാപൊകനീവൈകീടാതെ ॥
ഇത്തരംപറഞ്ഞൊരുയൂകകാമിനിയുടെ ।
കാൽത്തളിർകൂപ്പിക്കൊണ്ടുമക്കുണംനിൎബ്ബന്ധിച്ചാൻ ॥
ഖണ്ഡിച്ചുപറഞ്ഞുകൂടായ്കയാൽയൂകസ്ത്രീയും ।
ഡിണ്ഡികന്തന്റെമതംസമ്മതിച്ചുരചെയ്തു ॥
സ്വാമിതാനെഴുന്നെള്ളിസുപ്തനാകുന്നനെരം ।
കെല്പൊടുകടിച്ചുനീചൊരയുംകൂടിച്ചഥ ॥
അപ്പൊഴെമണ്ടിഗമിച്ചീടുകമഹാത്മാവെ ।
എന്നതുകെട്ടുമുദാമക്കുണമ്മഹീപതി ॥
വന്നങ്ങുശയിച്ചപ്പൊൾചെന്നാശുകടികൂട്ടി ।
മന്നവൻകാവൽക്കാരെവിളിച്ചങ്ങരുൾചെയ്തു ॥
എന്നെവന്നൊരുജന്തുകടിച്ചുനൊക്കിക്കാണ്മിൻ ।
എന്നതുകേട്ടുകാവൽക്കാർവന്നുവിളക്കുമായി ॥
അന്നെരംചെണ്ടക്കാരൻമൂട്ടയങ്ങോടിപ്പൊയാൻ ।
പള്ളിമെത്തമെലവർസൂക്ഷിച്ചുനൊക്കുന്നെരം ॥
കള്ളപ്പേനിതാകൂവാപിടിച്ചുകൊന്നീടുവിൻ ।
ഇങ്ങിനെപറഞ്ഞവർനഖത്തിലാക്കിഞെക്കി ॥
പെനിനെസംഹരിച്ചുവന്ദനഞ്ചെയ്തുപൊയാർ ।


൧൨. ദമനകൻ സഞ്ജീവകന്റെ മുമ്പിൽ ചെന്നതു.

എന്നതുകൊണ്ടുചൊന്നെൻഏവനെന്നാലുംശീലം ।
എന്തെന്നുബൊധിക്കാതെസൽക്കാരംമഹാദൊഷം ॥
ദ്രൊഹിക്കുംവൃഷഭമെന്നെങ്ങിനെബൊദ്ധ്യമെന്നു ।
ചൊദിച്ചുമൃഗെന്ദ്രനുംചൊല്ലിനാൻദമനകൻ ॥

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/55&oldid=180936" എന്ന താളിൽനിന്ന് ശേഖരിച്ചത്