താൾ:CiXIV46b.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 പ്രഥമ തന്ത്രം.

മാത്രമൊന്നുപദ്രവിച്ചീടുകിൽഭയംഭാവിച്ച ।
ത്രപാദാന്തെവരുമന്നെരംബൊധംവരും ॥
ഇത്ഥമങ്ങുരചെയ്തുവന്ദിച്ചുദമനകൻ ।
തത്രപൊയിസഞ്ജീവകന്തന്നുടെമുമ്പിൽചെന്നു ॥
ചൊദിച്ചുസഞ്ജീവകൻസൌഖ്യമൊദമനക ।
ചൊല്ലിനാൻദമനകൻഭൃത്യന്മാൎക്കെന്തൂസൌഖ്യം ॥
ആശ്രയിച്ചിരിക്കുന്നൊൎക്കാത്മജീവനിൽപൊലും ।
വിശ്വാസമില്ലാതനിക്കൊത്തതുചെയ്തുകൂടാ ॥
ദ്രവ്യമുണ്ടാകുന്നെരംഗൎവ്വിക്കാതാരാനുണ്ടൊ ।
ഭവ്യനെന്നാലുംകാമിക്കാപത്തുകൂടാതുണ്ടൊ ॥
തന്വാംഗിമാൎക്കുവശമല്ലാതെപുമാനുണ്ടൊ ।
മന്നവന്മാൎക്കുഹിതനായുള്ളനരനുണ്ടൊ ॥
അന്തകാലയന്തന്നിൽപ്രാപിക്കാതാരാനുണ്ടൊ ।
സന്തതമിരപ്പാളിക്കുൽകൎഷമെങ്ങാനുണ്ടൊ ॥
മൂൎക്ക്വന്മാരുടെകൂട്ടന്തന്നിൽചെന്നകപ്പെട്ടാൽ ।
സൌഖ്യമിങ്ങെന്നുള്ളതുമാൎക്കാനുംഭവിക്കുമൊ ॥
ഏതൊരുകാലമെന്നുമാരിങ്ങുബന്ധുവെന്നും ।
ഏതൊരുദെശമെന്നുമെപ്പൊഴുംചിന്തിക്കെണം ॥
തന്നുടെവരവെത്രതന്നുടെചെലവെത്ര ।
തന്നുടെശക്തിയെത്രതാന്തന്നെയാരെന്നതും ॥
ഇപ്രകാരങ്ങളെല്ലാനെരവുംവിചാരിക്കും ।
സല്പുമാന്മാൎക്കുദൊഷമൊന്നുമെവരാനില്ല ॥
ഇക്കാലംനമുക്കെന്തുയൊഗ്യമെന്നതുകനി ।
ഞ്ഞക്കാളചൊദിച്ചതിന്നുത്തരമവഞ്ചൊന്നാൻ ॥
രാജവിശ്വാസംകൊണ്ടുവന്നിഹവസിക്കുന്നു ।
പുജനീയനാംഭവാനെന്നതുസത്യന്തന്നെ ॥
എങ്കിലുംനൃപന്മാരെവിശ്വസിക്കരുതെടൊ ।
ശങ്കിച്ചുവസിക്കെണംസെവകനെന്നാകിലും ॥
ദുൎജ്ജനങ്ങളിൽചേരുംസ്ത്രീകളുംനൃപന്മാരും ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/56&oldid=180937" എന്ന താളിൽനിന്ന് ശേഖരിച്ചത്