താൾ:CiXIV46b.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 പ്രഥമ തന്ത്രം.

ച്ചിട്ടതുതന്നെനമുക്കൊട്ടുമെനന്നായില്ല ॥
ശീലത്തെബൊധിക്കാതെകൊണ്ടന്നുപാൎപ്പിക്കയി ।
ക്കാലത്തുചിതംവരാവശ്ശവനെന്നാകിലും ॥
ഡിണ്ഡികന്മൂലംപണ്ടുമന്ദവിസരിപ്പിണി ।
പ്പെണ്ണിനുനാശംവന്നുവെന്നുഞാൻകേട്ടിട്ടുണ്ടു ॥
അക്കഥസ്വാമിക്കിപ്പൊൾകെൾക്കെണമെങ്കിൽചൊല്ലം ।
മക്കുണംപേനുംതമ്മിലുണ്ടായനേരംപോക്കു ॥


നയസ്യചെഷ്ടിതംവിദ്യാൽനകുലംനപരാക്രമം ।
നതസ്യവിശ്വസെൽപ്രൊജ്ഞൊയഭീഛ്ശെൽശ്രീയമാത്മനഃ ॥


൧൧. മൂട്ടയും പേനും തമ്മിലുണ്ടായ നേരം പോക്കു.

പണ്ടൊരുപാൎത്ഥിവന്റെപള്ളിമെത്തമെൽകുടി ।
കൊണ്ടൊരുപെനുണ്ടായിമന്ദവിസൎപ്പിണ്യാഖ്യാ ॥
പട്ടുമെത്തുമെലവൾമേവുമ്പൊൾവന്നാനൊരു ।
മൂട്ടയെന്നുള്ളജന്തുദൈവയൊഗത്താലപ്പൊൾ ॥
മക്കുണമെന്നുപറയുന്നിതുമൂട്ടെക്കുള്ള ।
സംസ്കൃതംയൂകമെന്നുസംസ്കൃതംപേൻജാതിക്കും ॥
മക്കുണംവന്നനെരംയൂകപ്പെൺവഴിപൊലെ ।
സൽകൃതിചെയ്തുമെല്ലെസ്വാഗതംചൊദിച്ചുടൻ ॥
സൽക്കഥാപറഞ്ഞുകൊണ്ടിരുന്നുഭവാനിനി ।
പൊയ്ക്കൊൾ്കെന്നവളുരചെയ്തിതുപതുക്കവെ ॥
ഡിണ്ഡികന്മൂട്ടെക്കപ്പൊളാഗ്രഹംപാരംയൂക ।
പ്പെണ്ണിനൊടൊരുമിച്ചുനാലുനാൾപാൎത്തീടുവാൻ ॥
മക്കുണംവിസൎപ്പിണിയൂകിയൊടുരചെയ്തു ।
ത്വൽകൃപയുണ്ടെന്നാകിലിന്നത്തെരാത്രിതന്നിൽ ॥
നിന്നൊടുകൂടിവസിച്ചീടുവാനിങ്ങുമൊഹം ।
പിന്നെയുമൊരുമൊഹമുണ്ടെടൊവിസൎപ്പിണീ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/54&oldid=180934" എന്ന താളിൽനിന്ന് ശേഖരിച്ചത്