താൾ:CiXIV46b.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 പ്രഥമ തന്ത്രം.

ഹന്തഞാൻവിശപ്പകൊണ്ടെത്രയുംദുഃഖിക്കുന്നു ॥
കൈകളുംകൂപ്പിക്കൊണ്ടുപറഞ്ഞുശശംകാലം ।
വൈകുവാന്മൂലംസ്വാമിനെഷഞാനുണൎത്തിക്കാം॥
മറ്റൊരുസിംഹമ്മാൎഗ്ഗെവന്നുടന്നമ്മെതിന്മാൻ ।
ഏറ്റവുമ്മുതിൎന്നടുത്തീടിനാന്മഹാഘൊരൻ ॥
മുറ്റുമത്തടിയനെപ്പെടിച്ചുകാട്ടിൽകൂടെ ।
മറ്റൊരുവഴിവളച്ചിങ്ങഹംവിടകൊണ്ടെൻ ॥
കുറ്റമില്ലടിയനെന്നൊൎത്തുരക്ഷിച്ചീടെണം ।
കുറ്റുകാരന്റെപിഴസ്വാമികൾസഹിച്ചീടും ॥
മറ്റുസിംഹങ്ങൾവന്നുവമ്പുകൾകാട്ടുന്നതു ।
മാറ്റുവാൻസ്വാമിയല്ലാതാരുള്ളു മഹീതലെ ॥
എങ്ങെടൊമഹാമൂഢൻനമ്മുടെവനെവരാൻ ।
സംഗതിയെന്തുവെഗാൽസംഹരിക്കുന്നുണ്ടുഞാൻ ॥
തൽക്ഷണമസ്സിംഹത്തെക്കൊല്ലാതെനമുക്കിനി ।
ഭക്ഷണഭാവമില്ലാകുത്രമെവുന്നുഭൊഷൻ ॥
ഇങ്ങിനെസിംഹത്തിന്റെഹുംകൃതികെട്ടുശശം ।
ഇങ്ങൊട്ടെക്കെഴുന്നെള്ളാമെന്നവൻവഴികാട്ടി ॥
എത്രയുംകുണ്ടുള്ളൊരുകൂപത്തിന്തീരെചെന്നു ।
തത്രനിന്നുരചെയ്തുതൃക്കൺപാൎത്തരുളെണം ॥
കൃപത്തിന്മീതെനിന്നുനൊക്കിയാൽസിംഹത്തിന്റെ ।
രൂപത്തെകീഴെകാണാംസ്വാമിയെപൊലെതന്നെ ॥
എന്നതുകെട്ടുസിംഹംകൊപിച്ചുകൂപത്തിന്റെ ।
സന്നിധൌനിന്നുകൊണ്ടുകീഴ്പെട്ടുനൊക്കീടിനാൻ ॥
തന്നുടെപ്രതിരൂപംപൊലെകൂപത്തിൽകണ്ടു ।
തന്നുടെപ്രതിയൊഗിസിംഹമെന്നൊൎത്തുമൂഢൻ ॥
ഊറ്റത്തിൽസിംഹനാദംചെയ്തപ്പൊൾകിണറ്റിന്നും ।
മാറ്റൊലികൊണ്ടുമഹാസിംഹനാദത്തെക്കെട്ടു ॥
എന്നുടെശബ്ദംപൊലെനീകൂടെതുടങ്ങിയാൽ ।
നിന്നുടെശരീരത്തെഭഗ്നമാക്കുന്നുണ്ടുഞാൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/46&oldid=180925" എന്ന താളിൽനിന്ന് ശേഖരിച്ചത്