താൾ:CiXIV46b.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 43

എന്നവൻപറഞ്ഞപ്പൊൾഅങ്ങനെതന്നെകൂപം ।
തന്നിൽനിന്നുടൻപ്രതിശബ്ദവുമുണ്ടായ്വന്നു ॥
കൊല്ലുന്നുണ്ടുഞാൻനിന്നെയെന്നവൻപറഞ്ഞപ്പൊൾ ।
കൊല്ലുന്നുണ്ടുഞാൻനിന്നെയെന്നിങ്ങുംകെൾ്പാറായി ॥
ക്രുദ്ധനാകിയസിംഹംകുണ്ടുകൂപത്തിന്നുള്ളിൽ ।
സത്വരംകുതിച്ചുചാടീടിനാന്മഹാജളൻ ॥
ഉള്ളത്തിൽമദമെറുമ്മൂഢനാമവൻകൂവെ ।
വെള്ളത്തിൽമുങ്ങിപൊങ്ങികൈകാലുംകുഴഞ്ഞുഹൊ ॥
വെള്ളവും‌കുടിച്ചാശുപള്ളയും‌വീൎത്തുപൊട്ടി ।
തൊള്ളയുംപിളൎന്നവൻചത്തുപൊയെന്നെവെണ്ടു ॥


൧൦. ദമനകന്റെ ഹിതം.

വൃദ്ധനാകിയശശംബുദ്ധികൌശല്യംകൊണ്ടു ।
ശത്രുസംഹാരംചെയ്തബുദ്ധിമാഹാത്മ്യമിദം ॥
ഭദ്രമസ്തുതെസഖെകാൎയ്യസിദ്ധിയെഭവാൻ ।
അദ്രികന്ദരെചെല്കെന്നുക്തവാൻകരടകൻ ॥
നന്ദിപിംഗലകന്മാർമെളിച്ചുവസിക്കുന്ന ।
കന്ദരന്തന്നിൽചെന്നുവന്ദിച്ചുദമനകൻ ॥
രണ്ടുവാക്കടിയന്നുഗൂഢമായുണൎത്തിപ്പാൻ ।
ഉണ്ടതിനവസരമുണ്ടാമൊമഹാമതെ ॥
എന്നതുകെട്ടുസിംഹമ്മറ്റൊരുഗുഹതന്നിൽ ।
ചെന്നിരുന്നുരചെയ്തുവന്നാലുംദമനക ॥
നിന്നുടെഹിതമെല്ലാമെന്നൊടുകഥിക്കനീ ।
എന്നതുകെട്ടുചൊന്നാൻഗൂഢമായിദമനകൻ ॥
തമ്പുരാനടിയനിലുള്ളൊരുസ്നെഹംകൊണ്ടു ।
കമ്പമുണ്ടായീലല്ലിയെന്നൊരുശങ്കമൂലം ॥
സാമ്പ്രതമപരാധംപെടിച്ചങ്ങുണൎത്തിപ്പാൻ ।

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/47&oldid=180926" എന്ന താളിൽനിന്ന് ശേഖരിച്ചത്