താൾ:CiXIV46b.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 41

രക്ഷണംചെയ്യെണ്ടുന്നരാജാക്കൾപ്രജകളെ ।
ഭക്ഷണംചെയ്താൽപാരംകഷ്ടമെന്നതെവെണ്ടു ॥
ഇക്ഷണംനിൎമ്മൎയ്യാദംകാട്ടുന്നപ്രഭുക്കളെ ।
ശിക്ഷണഞ്ചെയ്വാൻകാലനെന്നിയെമറ്റാരുള്ളു ॥
ഒരൊരൊദിനന്തൊറുമൊരൊരൊമൃഗങ്ങളെ ।
ആരൊമൽഭുജിച്ചരുളെണമെസ്വാമിൻഭവാൻ ॥
ഊഴമിട്ടടിയങ്ങൾതമ്പുരാന്തിരുമുമ്പിൽ ।
ഊനമെന്നിയെവരാമായതുഭുജിച്ചാലും ॥
പക്ഷിരാജനുമ്പണ്ടുപാമ്പുകൾദിനന്തൊറും ।
ഭക്ഷിപ്പാൻക്രമത്താലെവെസ്ഥവെച്ചതുപൊലെ ॥
അങ്ങിനെചെയ്യാമെന്നുസിംഹവുമുരചെയ്തു ।
മംഗലംകലൎന്നിങ്ങുപൊന്നിതുമൃഗങ്ങളും ॥
അന്നുതൊട്ടൊരൊമൃഗമൊരൊവാസരങ്ങളിൽ ।
ചെന്നങ്ങുസിംഹത്തിന്നുഭക്ഷണമെകീടുന്നു ॥
ഇത്ഥമങ്ങൊരുമാസംചെന്നപ്പൊൾവിദഗ്ദ്ധനായി ।
വൃദ്ധനാമൊരുശശത്തിനുമങ്ങൂഴംവന്നു ॥
നമ്മുടെമൃത്യുദിനംവന്നിതുമഹാകഷ്ടം ।
ജന്മമുണ്ടെങ്കിൽമൃത്യുപ്രാപ്തിയുംദൃഡമല്ലൊ ॥
ദുൎമ്മരണമെന്നതുസങ്കടമതുമെന്റെ ।
കൎമ്മദൊഷമെന്നല്ലാതൊന്നുമെചൊല്വാനില്ല ॥
വല്ലതുമുപായമൊന്നുണ്ടാക്കിസിംഹെന്ദ്രനെ ।
കൊല്ലുകതന്നെനല്ലുകില്ലതിനല്ലതെല്ലും ॥
ബുദ്ധിമാൻവിചാരിച്ചാൽവല്ലകാൎയ്യമെന്നാലും ।
സിദ്ധിപ്പാന്തടവില്ലെന്നൂറ്റക്കാർപറയുന്നു ॥
തെറ്റന്നുവിചാരിച്ചുതത്രചെല്ലുവാൻകാലം ।
തെറ്റിച്ചുമന്ദമ്മന്ദന്നടന്നുചെന്നുമുയൽ ॥
നിത്യവുംശീലിച്ചൊരുകാലത്തുകാണായ്കയാൽ ।
ക്ഷുത്തുകൊണ്ടുവശനാംസിംഹവുംകൊപിച്ചിതു ॥
എന്തെടൊനെരംവൈകാൻസംഗതിശശാധമ ।

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/45&oldid=180924" എന്ന താളിൽനിന്ന് ശേഖരിച്ചത്