താൾ:CiXIV46b.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 പ്രഥമ തന്ത്രം.

പാൎത്തലെവസിക്കുന്നൊർഒക്കെവെനശിച്ചീടും ॥
എന്നതുകൊണ്ടുപറഞ്ഞീടുന്നെന്മമസ്വാമി ।
ക്കുന്നതിവരാന്നല്ലഭൃത്യന്മാർതന്നെവെണം ॥
എന്നതുകെട്ടുമഹാസിംഹവുമുരചെയ്തു ।
നന്നെടൊദമനകനിന്നുടെനീതിവാക്യം ॥
നമ്മുടെസചിവന്റെനന്ദനനല്ലൊഭവാൻ ।
നന്മെൽവരാനുള്ളയത്നന്നീചെയ്തീടെണം ॥
ചൊദിച്ചുദമനകന്നിന്തിരുവടിയിപ്പൊൾ ।
മൊദിച്ചുജലപാനംചെയ്വതിന്നെഴുന്നള്ളി ॥
അംഭസ്സിന്നുപാന്തികെവാണരുളുമ്പൊൾബുദ്ധി ।
സ്തംഭിച്ചകണക്കുകാണുന്നിതുകിംകാരണം ॥
ഉത്തരമുരചെയ്തകെസരിശ്രെഷ്ഠന്താനും ।
സ്വസ്ഥമല്ലെന്റെമനസ്സിങ്ങിനെതീൎന്നുകഷ്ടം ॥
നമ്മുടെവനന്തന്നിലിന്നൊരുജന്തുവന്നു ।
ദുൎമ്മദംപൂണ്ടുശബ്ദിക്കുന്നതുകെൾക്കുന്നീലെ ॥
എത്രയുംക്രൂരമ്പാരംദുഷ്ടന്റെകണ്ഠദ്ധ്വാനം ।
ശ്രൊത്രാരന്ധ്രത്തിൽപുക്കുസങ്കടപ്പെടുക്കുന്നു ॥
മുറ്റുമീഹാരണ്യെവാസവുംവെടിഞ്ഞുഞാൻ ।
മറ്റൊരുവനാന്തരംപ്രാപിപ്പാൻഭാവിക്കുന്നു ॥
കണ്ഠശബ്ദത്തെകേട്ടാലൂഹിക്കാമവനെതും ।
കുണ്ഠനല്ലഹൊമഹാവിക്രമിമഹാവീരൻ ॥
രണ്ടുപക്ഷമില്ലിനിക്കായവന്തന്നെകേട്ടും ।
കണ്ടുംകൊണ്ടിവിടത്തിൽപാൎക്കവൈഷമ്യന്തന്നെ ॥
എന്നതുകെട്ടുമുദാചൊല്ലിനാൻദമനകൻ ।
എന്നുടെസ്വാമിവൃഥാചാഞ്ചല്യംതുടങ്ങെണ്ട ॥
ശബ്ദമാത്രത്തെക്കേട്ടുശങ്കിപ്പാനെന്തുമൂലം ।
ശക്തിമാനെല്ലൊഭവാനെന്തിനുപേടിക്കുന്നു ॥
അർകളിൽജലംപൊങ്ങിസെതുഭഞ്ജനഞ്ചെയ്യും ।
ആറുകൎണ്ണങ്ങൾപുക്കാൻമന്ത്രവുംഭെദിച്ചീടും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/30&oldid=180909" എന്ന താളിൽനിന്ന് ശേഖരിച്ചത്