താൾ:CiXIV46b.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 27

ഏഷണിപ്രയൊഗിച്ചാൽ സ്നെഹവുംനശിച്ചീടും ।
ഭീഷണിവാക്കുകൊണ്ടുഭീരുക്കൾഭയപ്പെടും ॥
കണ്ടപ്പൊളതിൽബഹുമാംസമുണ്ടെന്നുതോന്നി ।
ചെണ്ടയിലുൾപുക്കപ്പൊൾചൎമ്മവുമൊരുമര ॥
ക്കണ്ടവുംമാത്രന്തന്നെകണ്ടുതുള്ളു ഞാനെന്നു ।
പണ്ടൊരുജംബുപറഞ്ഞിങ്ങനെകെട്ടിട്ടുണ്ടു ॥
ചൊല്ലെടൊപുരാവൃത്തമെന്നുകെസരിശ്രെഷ്ഠൻ ।
ചൊല്ലുവൻശ്രവിച്ചാലുമെന്നുടൻദമനകൻ ॥
പണ്ടൊരുകുറുനരിഭക്ഷണുംകിട്ടയ്കയാൽ ।
കുണ്ഠിതംപൂണ്ടുവിശന്നിങ്ങിനെനടക്കുമ്പൊൾ ॥
കുത്രചിൽപ്രദെശത്തുയുദ്ധഭൂതലം കണ്ടു ।
തത്രസൈന്യങ്ങൾചത്തുകിടക്കുന്നതുംകണ്ടു ॥
അത്രയല്ലൊരുപൊണ്ണച്ചെണ്ടയുങ്കണ്ടാനവൻ ।
തത്രനിന്നൊരുശബ്ദംശ്രവിച്ചുഭയപ്പെട്ടാൻ ॥
വായുവന്നടിക്കുമ്പൊളായതുതാനെതന്നെ ।
തൊയദദ്ധ്വനിപൊലെശബ്ദിക്കുന്നതുംകെട്ടു ॥
എന്തുവാനിതങ്ങൊരുജന്തുവായ്വരുമെന്നാൽ ।
ബന്ധുവാരിനിക്കയ്യൊനമ്മെയുംകൊല്ലുമിവൻ ॥
അന്തികെചെന്നുനൊക്കികൊണ്ടുപോരികെന്നുള്ളിൽ ।
ചിന്തിച്ചുധൈൎയ്യത്തൊടെമെല്ലമെല്ലവെചെന്നാൻ ॥
ഭക്ഷണത്തിനുവെണ്ടുംചൊരയുമ്മാംസങ്ങളും ।
തൽക്ഷണമിതിനകത്തുണ്ടെന്നുതൊന്നീടുന്നു॥
ലക്ഷണംശുഭംനമുക്കെഷഞാനുള്ളിൽപുക്കു ।
ഭക്ഷണംവഴിപൊലെചെയ്കയെന്നുറച്ചവൻ ॥
ചൎമ്മത്തെകടിച്ചൊരുദ്വാരമുണ്ടാക്കികൊണ്ടു ।
ദുൎമ്മൊഹിസൃഗാലനങ്ങകത്തുപ്രവെശിച്ചാൻ ॥
ആയവനപ്പൊളുരചെയ്തൊരുശ്ലൊകാൎത്ഥം ഞാൻ ।
മായമെന്നിയെചൊന്നെൻ കണ്ടപ്പൊളതിലെന്നു॥


4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/31&oldid=180910" എന്ന താളിൽനിന്ന് ശേഖരിച്ചത്