താൾ:CiXIV46b.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 25

അഭ്യാസമുള്ളവീരൻവാളെടുത്തിളക്കുമ്പൊൾ ।
സഭ്യന്മാരതുകണ്ടുകൊണ്ടാടിസ്തുതിച്ചീടും ॥
അഭ്യാഗന്മഹാഭൊഷൻവാളെടുക്കുന്നുകണ്ടാൽ ।
ആപ്പൊഴെയെല്ലാവരും‌വാളെടുക്കയെയുള്ളു ॥
അശ്വപ്പൊർഗ്രഹിച്ചവരശ്വത്തിലെറിക്കണ്ടാൽ ।
വിശ്വവാസികളെല്ലാം‌വിസ്മയിച്ചീടും‌ദൃഢം ॥
അല്ലാത്തമൂഢൻചെന്നങ്ങശ്വത്തിലെറുന്നെരം ।
വല്ലാതെപിഴച്ചുപൊമെല്ലാരും‌ഹസിച്ചീടും ॥
ഇങ്ങിനെതന്നെപിന്നെചൊന്നതുനാലും‌രണ്ടും ।
ഭംഗിക്കുമഭംഗിക്കുമ്പാത്രഭെദമെമൂലം ॥
ഞാനൊരുകുറുനരികുട്ടനെന്നതുകൊണ്ടു ।
മാനസെനിന്ദാഭാവം‌സ്വാമിക്കുവെണ്ടാതാനും ॥
പത്മനാഭനുമ്പണ്ടുപന്നിയായ്പിറന്നില്ലെ ।
പാവനനെന്നുമുനിമാനായിമെവുന്നീലെ ॥
ഷണ്മുഖഭഗവാനുമാടിന്റെവെഷമ്മുദാ ।
വെണ്മയിൽധരിച്ചതുതമ്പുരാൻകെട്ടിട്ടില്ലെ ॥
ഭൃത്യന്റെഗുണഗണമൊക്കെയുമടിയനു ।
ണ്ടത്യന്തംഭക്തിശക്തിയുക്തിയുമിനിക്കുണ്ടു ॥
ഭക്തിയില്ലാതുള്ളൊന്റെശക്തികൊണ്ടന്തുഫലം ।
ശക്തിയില്ലാതവന്റെഭക്തികൊണ്ടെന്തുഫലം ॥
സെവകന്മാരിൽനിന്ദാശീലനാന്നരെന്ദ്രനെ ।
സെവിപ്പാനാരുമില്ലാതായ്വരുംക്രമത്താലെ ॥
ബന്ധുഭൃത്യരുമില്ലാതയ്വാരുന്നെരന്നൃപൻ ।
എന്തുപൌരുഷംപിന്നെക്ഷീണമാംപ്രഭുത്വവും ॥
പ്രാഭവംകുറയുമ്പൊൾപ്രായശൊവിദ്വാന്മാൎക്കും ।
ലൊഭമില്ലാതാമപരാഗമിക്കയുമില്ല ॥
നിത്യവുംസമീപത്തുവിദ്വാന്മാരില്ലാതായാൽ ।
കൃത്യവുമകൃത്യവുംബൊധമില്ലാതായ്വരും ॥
പാൎത്ഥിപന്മാൎക്കുനീതിജ്ഞാനമില്ലെന്നുവന്നാൽ।

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/29&oldid=180908" എന്ന താളിൽനിന്ന് ശേഖരിച്ചത്