താൾ:CiXIV46b.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 പ്രഥമ തന്ത്രം.

നിന്നുസെവിച്ചീടെണമെപ്പൊഴുമിളകാതെ ॥
എന്നിയെനിരസിച്ചുവെങ്കിലും‌കൂട്ടാക്കാതെ ।
പിന്നെയുംചുറ്റിക്കൂടിപിന്നാലെനടക്കെണം ॥
ഇങ്ങിനെപലദിനംചെയ്യുമ്പൊൾപ്രഭുക്കളും ।
തന്നുടെവശത്തായിതീരുമെന്നതെവെണ്ടു ॥
ചൊദിച്ചുകരടകനെന്തുനീയുണൎത്തിപ്പാൻ ।
ഭാവിച്ചുസിംഹാന്തികം‌പ്രാപിപ്പാനൊരുമ്പെട്ടു ॥
ഉക്തവാൻദമനകൻവല്ലതുമുണൎത്തിച്ചാൽ ।
ഉത്തരം‌കേൾക്കാമതിനുത്തരമപ്പൊൾതോന്നും ॥
ഉത്തരന്തന്നിൽനിന്നങ്ങുത്തരമുണ്ടാകുന്നു ।
വിത്തിൽനിന്നല്ലൊപിന്നെവിത്തുകളുണ്ടാകുന്നു ॥
കണ്ടത്തിൽവിതെക്കുന്നനെല്ലുകൾമുളെച്ചുനെ ।
ല്ലുണ്ടാകുമതുതന്നെവിത്തായിത്തീരുമല്ലൊ ॥
രണ്ടുവാക്കവിടെക്കുചെന്നുഞാനുണൎത്തിച്ചാൽ ।
കണ്ടുകൊള്ളെണമ്മെന്മെലുത്തരംബഹുവിധം ॥
ഏതൊരുവസ്തുചെയ്താലപ്പൊഴെകെടുംകാൎയ്യം ।
ഏതൊരുവസ്തുചെയ്താൽകാൎയ്യങ്ങൾസാധിച്ചീടും ॥
ആയതുരണ്ടും‌മുമ്പെനീതിയുള്ളവർകാണും ।
ആയതിനൊത്തപൊലെകാൎയ്യത്തിൽപ്രവെശിക്കും ॥
ഉത്തമനധമനുമ്മദ്ധ്യമനെന്നീവണ്ണം ।
മൎത്യന്മാർമൂന്നുവിധമുണ്ടെന്നുബൊധിക്കെണം ॥
എന്നതിലധമന്താൻവിഘ്നത്തിൽഭയങ്കൊണ്ടു ।
ഒന്നുമെതുടങ്ങാതെസ്വസ്ഥനായിരുന്നീടും ॥
മദ്ധ്യമമ്പിന്നെകാൎയ്യന്തുടങ്ങുമ്മുടങ്ങുമ്പൊൾ ।
ബുദ്ധിയും‌കെട്ടുപാരമ്മടങ്ങിയടങ്ങീടും ॥
ഉത്തമന്മദ്ധ്യെമദ്ധ്യെമുടക്കംവന്നെങ്കിലും ।
സിദ്ധമാവൊളംകായ്യംകൈവിടുകയുമില്ല ॥
ഇന്നുഞാനവസരമെന്തെന്നുഗ്രഹിക്കാതെ ।
ചെന്നുചാടുകയുമില്ലെന്നുബൊധിക്കഭവാൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/24&oldid=180814" എന്ന താളിൽനിന്ന് ശേഖരിച്ചത്