താൾ:CiXIV46b.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 19

ഊചിവാൻകരടകൻനന്നിതുദമനക ।
രൊചിതമിദംനിന്റെസന്നാഹമെന്നാകിലും ॥
സെവെക്കുള്ളവസരംകാണാതെതിരുമുമ്പിൽ ।
ആവലാതിക്കുചെന്നാലബദ്ധമായിത്തീരും ॥
ചൊല്ലിനാൻദമനകനായതുസത്യന്തന്നെ ।
വല്ലാത്തൊരവസരെചെല്ലുകിലബദ്ധമാം ॥
ആനെക്കുമദപ്പാടങ്ങുള്ളൊരുനെരഞ്ചെന്നാൽ ।
ആനക്കാരനെപ്പൊലുമായവൻകുത്തിക്കൊല്ലും ॥
ഏവനെന്നാലുമ്പിന്നെസന്നിധൌസദാകാലം ।
സെവിച്ചുനിൽക്കുന്നൊരിൽസ്വാമിക്കുകൃപയുണ്ടാം ॥
വംശശുദ്ധിയുമില്ലബുദ്ധിയുമില്ലകണ്ടാൽ ।
വൎക്കത്തുതെല്ലുമില്ലവിദ്യയുമൊന്നുമില്ല ॥
അക്കണക്കുള്ളപുമാനെങ്കിലുന്തിരുമുമ്പിൽ ।
തക്കവുംനൊക്കിമൂക്കിൽവിരലുന്തള്ളിനിന്നാൽ ॥
മന്നവന്മാൎക്കുപാരമ്പക്ഷമായിവരുംക്രമാൽ ।
അന്യസെവകന്മാരിലഗ്രഗണ്യനാമവൻ ॥
പാൎത്ഥിപന്മാരുമ്പരസ്ത്രീകളുംലതകളും ।
പാൎശ്വസെവയെപ്പാരമ്പാട്ടിലാക്കീടുംദൃഢം ॥
ഇന്ദ്രനൊടൊക്കുംസ്വാമിചന്ദ്രനൊടൊക്കുംഭവാൻ ।
എന്നെല്ലാംസ്തുതിച്ചുകൊണ്ടപ്പൊഴുമ്പിരിയാതെ ॥
സന്നിധൌപാൎക്കുന്നവൻപാൎത്ഥിവനഭിമതൻ ।
പിന്നെയെന്തഹൊബഹുദുൎല്ലഭനെന്നാകിലും ॥
തന്നുടെഹിതന്നോക്കിപാൎക്കുന്നപുരുഷനെ ।
തന്വംഗിമാരുമ്മുദാകൈക്കൊള്ളുംക്രമത്താലെ ॥
മുള്ളുള്ളവൃക്ഷത്തെയുമന്തികസ്ഥിതമായാൽ ।
വള്ളിയുംചുറ്റിപറ്റിക്കേറുമെന്നറിഞ്ഞാലും ॥
ഇന്നതുപ്രയൊഗിച്ചാൽകൊപിക്കുമ്മഹീപതി ।
ഇന്നതുപ്രയൊഗിച്ചാൽമന്നവൻപ്രസാദിക്കും ॥
എന്നുള്ളവിശെഷങ്ങൾകണ്ടുകൊണ്ടുപാന്തികെ।


3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/23&oldid=180813" എന്ന താളിൽനിന്ന് ശേഖരിച്ചത്