താൾ:CiXIV46b.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 21

ദെവകൾക്കാചാൎയ്യനാംഗീഷ്പതിതാനെങ്കിലും ।
കെവലമവസരംബൊധിക്കാതുരചെയ്താൽ ॥
ലാഘവംഭവിച്ചീടുംകാൎയ്യവുംവരാതന്റെ ।
ശ്ലാഘിതത്തിന്നുംഹാനിവന്നുപൊമസംശയം ॥
നല്ലൊരുകാലെചെന്നുചൊല്ലുകിലസാരനും ।
വല്ലകാൎയ്യമെന്നാലുംസാധിച്ചുപൊരാന്താനും ॥
ദെശവുംകാലങ്ങളുംചിന്തിയാതൊരുകാൎയ്യം ।
ലെശവുന്തുടങ്ങരുതാത്മബാധമുള്ളവൻ ॥
ആശയെപരിപാകമില്ലാതപുമാനൊടു ।
സ്വാശയാഭിപ്രായത്തെചൊല്ലരുതൊരുനാളും ॥
നിഷ്കൃപന്മാരെകാൎയ്യംകേൾ്പിച്ചാൽസമീഹിതം ।
നിഷ്ഫലമായിതീരുമെന്നതുതന്നെയല്ല ॥
ചിന്തിയാതുള്ളൊരനൎത്ഥങ്ങളുമകപ്പെടും ।
എന്തിനുമൂഢന്മാരെചെന്നഹൊസെവിക്കുന്നു ॥
യാതൊരുഗുണംകൊണ്ടുവൃത്തിസൌഖ്യങ്ങൾവരൂ ।
യാതൊന്നുകൊണ്ടുമമസജ്ജനംപ്രശംസിപ്പു ॥
അങ്ങിനെയുള്ളഗുണമുണ്ടാവാൻക്ലെശിക്കെണം ।
എങ്ങുമെലൊപംകൂടാതഗ്ഗുണംരക്ഷിക്കെണം ॥
അഗ്രജൻചൊന്നാനപ്പോൾഭൂമിപാലന്മാരൊട്ടും ।
സുഗ്രഹന്മാരല്ലവൎക്കെങ്ങിനെപക്ഷമെന്നും ॥
ആഗ്രഹമെന്തെന്നതുമാരംഭമെന്തെന്നതും ।
വ്യഗ്രമെന്നിയെപാൎത്തുബാധിപ്പാനെളുതല്ല ॥
സൊദരഞ്ചൊന്നാനപ്പൊളങ്ങുന്നുപറഞ്ഞതു ।
മാദരിക്കെണ്ടുംപരമാൎത്ഥമെന്നിരിക്കിലും ॥
വങ്കടൽകരെചെന്നുനിൽക്കുമ്പൊൾശിവശിവ
। സങ്കടമിതിലിറങ്ങീടുവാനെന്നുതോന്നും ॥
ഒട്ടുനാളിറങ്ങിയുമ്മുങ്ങിയുന്തിരവന്നു ।
തട്ടിയിട്ടലഞ്ഞുമിങ്ങൊട്ടെടംചെന്നുംപോന്നും ॥
പെട്ടന്നുപരിചയിച്ചീടിനാലൊരുവഴി ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/25&oldid=180816" എന്ന താളിൽനിന്ന് ശേഖരിച്ചത്