താൾ:CiXIV46b.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അ 166 ആ

അവികലം (അ), വേൎവ്വിടാത്ത
തു, തിങ്ങിയതു; Inseparable, compact.

അവിവെകി(അ), ബദ്ധപ്പാട്ടു
കാരൻ, An imprudent person.

അശനം, തീൻ പണ്ടം, ഊണു;
Victuals, food.

അശിക്ക, ഉണ്ണുക, തിന്നുക; To
eat.

അശ്വത്ഥം (അശ്വം കുതിര), അ
രയാൽ; The holy fig tree.

അശ്വമേധം, കുതിര ബലി;
The Horse Sacrifice.

അശ്രു, കണ്ണീർ; A tear.

അഷ്ടി (അശിക്ക), തീൻപണ്ടം;
Food.

അസമ്പ്രേക്ഷ്യം (അ, സം,
പ്ര, അക്ഷം), കണ്ണുകൊണ്ടു പാൎക്കാ
തിരിക്ക—അസമ്പ്രെക്ഷ്യ കാരിത്വം,
൫ാം തന്ത്രം, മുൻ ചിന്ത കൂടാതെ പ്ര
വൃത്തിക്ക; Acting uncautiously.

അസ്തം നീക്കപ്പെട്ടതു, തള്ളപ്പെ
ട്ടതു; Thrown cast അറിവു destruc-
tion.

അസ്തു, ആകട്ടെ ദൃ: അസ്തുതെ,
നീ ഇരിക്ക, ആക Be thou.

അഹം, ഞാൻ; I.

അഹി, സപ്പം; A serpent.

ആകരൻ (ആ), രൂപമുള്ളവൻ;
One who is shaped.

ആകൎണ്ണനം, ചെവിചായ്ക്ക;
Listening.

ആകുലം, കുഴപ്പം, കലങ്ങിയതു;

Anguish—confused. ആകുലത്വം, കു
ഴപ്പത്തൊടിരിക്ക.

ആഖു, എലി; A rat, mouse.

ആഖ്യ, പേർ; A name.

ആഗതം (ആ), കിട്ടിയതു, ചേ
ൎന്നതു; Obtained, come.

ആഗാരം, ഭവനം, വീടു; A
house.

ആഘോഷം (ആ), നിലവിളി;
Making a loud noise, തമാശ, A
parade.

ആഛാദിക്ക (ആ) മൂടുക; To
cover, മറെക്ക, conceal.

ആജ്യം, നൈ; Ghee.

ആജീവനാന്തം (ആ, ജീവ
ൻ, അന്തം), ചാവൊളം; Till
death.

ആടൊപം (ആ), പൊങ്ങച്ചം;
Ostentation, pride.

ആത്മജൻ, ആത്മജ (ആ
ത്മാ), മകൻ, മകൾ; A son, daughter.

ആത്മാവു ദൃ: ധീരാത്മാവു, മഹാ
ത്മാവു ഇത്യാദി, ധൈൎയ്യമുള്ളവൻ,
ധൈൎയ്യവാൻ—ആൎയ്യൻ ഇത്യാദി.

ആതുരം (ആ), കലങ്ങൽ, ദീനം;
Afflicted, sick, ആതുരീഭാവം, രൊഗം
പിടിച്ചു, Sickly feeling.

ആദരിക്ക, അലിയുക, കനിയു
ക, പരിപാലിക്ക; To show kindness,
to defend, patronize.

ആദൃശം (ആ), തുല്യം; Like.

ആധി, കലക്കം; Anxiety.

ആപണം, അങ്ങാടി; A
market, പീടിക, കട a shop.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/170&oldid=181090" എന്ന താളിൽനിന്ന് ശേഖരിച്ചത്