താൾ:CiXIV46b.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അ 165 അ

അപി, ഉം, കൂട, പിന്നെ; And,
also, moreover, അപിച, എങ്കിലും.

അപ്പു, വെള്ളം; Water.

അപ്രധാനം (അ), മുഖ്യമല്ലാ
ത്ത കീഴത്തരമുള്ള; Subordinate.

അബദ്ധം (അ) ചേൎച്ചയില്ലായ്മ,
തെറ്റു; Nonsense, a mistake.

അഭയം (അ) ഭയമില്ലായ്ക; Fear-
less, അടക്കലം place of refuge.

അഭിജ്ഞത്വം (അഭി), നിപുണ
ത; Cleverness, അറിവു, knowledge.

അഭിപ്രായം (അഭി), കരുത്തു;
Sentiment, സാക്ഷാൽ നോക്കു inten-
tion.

അഭിമതം (അഭി), ആഗ്രഹിച്ചതു,
ഇഷ്ടം; Desire, consent—wished.

അഭിലഷിതം (അഭി), ആഗ്ര
ഹിക്കപ്പെട്ടതു; Wished, longed for.

അഭ്യാഗൻ,—ഗതൻ (അഭി,
ആഗൻ), എത്തിട്ടുള്ളവൻ, അതിഥി;
Guest.

ത. അമർ (സമരം), പൊർ; War,
fight.

അമലം (അ), ശുദ്ധി; Purity,
cleanliness.

അമാത്യൻ (അമാ, കൂട,) മന്ത്രി;
Counsellor, minister.

അമാവാസ്യ, കറുത്തവാവിൻ
നാൾ; The day of the new moon.

അമൃതി, അമൃതം; Ambrosia.

അംബരം, ആകാശം; The sky,
Atmosphere.

അംബു, അംഭസ്സു, വെള്ളം;
Water, അംഭൊധി, അംഭോനിധി,

കടൽ; The sea. ദൃ: നീതിശാസ്ത്രാംഭൊ
നിധി, നീതിശാസ്ത്രക്കടൽ.

അയെ, അയി, അല്ലയൊ! Oh!
soho!

അരണ്യം, കാടു; A forest.

അരി, ശത്രു, പകയൻ; An Enemy

അരിപുരം, ശത്രു പട്ടണം an inimi-
cal town.

അൎക്കൻ, സൂൎയ്യൻ; The sun.

അൎച്ചനം, സേവ, പൂജ; Ser-
vice, worship.

അൎത്ഥം, ധനം, വസ്തു; Riches,

ആയ്ക്കൊണ്ടു for, ദൃ: രക്ഷണാൎത്ഥം,
രക്ഷക്കായ്ക്കൊണ്ടു.

അൎത്ഥി, ഇരപ്പാളി; A beggar.

അൎത്തം, പാതി; Half.

അൎപ്പണം, വെക്ക, നിയമിക്ക;
Placing, appointing.

അൎഭകൻ, കുട്ടി, ചെറുക്കൻ; A
boy, lad.

അവനീ, ഭൂമി The Earth.

അവലോകയൻ (അവ), കാ
ണപ്പെട്ടവൻ; On who has beheld.

അവശം, (അ), പരവശം; Be-
ing beside one's self, ungovernable.

അവശത (അ), സ്വാധീനക്കേ
ടു, തളൎച്ച, Want of control, weakness.

അവസരം (അവ), തക്കം, ത
രം; Leisure, opportunity.

അവസദതു (വസിക്ക); വസി
ച്ചു; Dwelled.

അവസദിക്ക (അവ), ആധി
യൊടിരിക്ക, To be dejected.

അവസാദം, ആലസ്യം;
Weariness, dejection.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/169&oldid=181089" എന്ന താളിൽനിന്ന് ശേഖരിച്ചത്