താൾ:CiXIV46b.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമ തന്ത്രം. 159

ഇത്ഥമ്മുറവിളികെട്ടഭ്രപാലന്റെ ।
ഭൃത്യപ്രധാനികൾമണ്ടിവന്നീടനാർ ॥
മൂൎഖക്ഷുരകനെചെന്നുപിടിപെട്ടു ।
മൂക്കുംചെവികളുംചെത്തിഗദകൊണ്ടു ॥
താഡിച്ചുപല്ലുംതകൎത്തുടൻതീവെച്ചു ।
താടിയുമ്മീശയുംചുട്ടുകരിച്ചുകൊ ॥
ണ്ടാരൊഹണാഗ്രെകിടത്തിത്തിരിച്ചുവ ।
ന്നാരൊമൽവന്ദനംചെയ്തുയതികളെ ॥
ഇതിവിപദിപതനമതുവിധിവിഹിതമിദ്ദൊഷം ।
എല്ലാമസമ്പ്രെക്ഷ്യകാരിത്വകാരണം ॥
മുറ്റുമൊരുത്തൻപ്രവൃത്തിച്ചതിനെന്തു ।
മൂലമെന്നുള്ള വിചാരവുംകൂടാതെ ॥
മറ്റവൻകൂടെപ്രവൃത്തിക്കിലിങ്ങിനെ ।
കുറ്റംഭവിക്കുമെന്നൊൎത്തുകൊണ്ടീടുവിൻ ॥
മിത്രഭെദംസുഹൃല്ലാഭംപുനസ്സന്ധി ।
വിഗ്രഹംലബ്ധനാശംതഥാസമ്പ്രെക്ഷ്യ ॥
കാരിത്വമിങ്ങിനെപഞ്ചതന്ത്രങ്ങൾവി ।
ചാരിച്ചുബുദ്ധിക്കുശുദ്ധിവരുത്തുവിൻ ॥
പരമഗുണഗണമുടയനരപതിസുദൎശ്ശനൻ ।
പാടലിപുത്രഗെഹത്തിന്നധീശ്വരൻ ॥
നിങ്ങടെത്തന്നിലിമ്പരാജൊപമൻ ।
മംഗലാകാരന്മഹീപാലശെഖരൻ ॥
നിങ്ങൾ്ക്കുനീതിശാസ്ത്രത്തെഗ്രഹിപ്പിച്ചു ।
നിൎമ്മലജജ്ഞാനമുണ്ടാക്കുവാന്നമ്മൊടു ॥
കല്പിച്ചതൊക്കവെസാധിച്ചചെറ്റുംവി ।
കല്പമില്ലെതുംവിവെകമെകംസുഖം ॥
ജനകനുടെനികടഭൂവികനിവനൊടുചെന്നുടൻ ।
ജാതസന്തൊഷംവണങ്ങുവിൻബാലരെ ॥
പഞ്ചതന്ത്രംപഠിച്ചീടുംജനങ്ങൾക്കു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/163&oldid=181082" എന്ന താളിൽനിന്ന് ശേഖരിച്ചത്