താൾ:CiXIV46b.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 പഞ്ചമ തന്ത്രം.

പൊന്നിൻഘടങ്ങളെക്കണ്ടുവണീശ്വരൻ ॥
ചെന്നുവലംവെച്ചുവന്ദിച്ചെടുത്തങ്ങു ।
തന്നുടെഭണ്ഡാരഗെഹത്തിലാക്കിനാൻ ॥
ക്ഷൌരകത്തിന്നൊരുപൊന്നുരൂപാകൊടു ।
ത്താരുംഗ്രഹിക്കാതെയങ്ങയച്ചീടിനാൻ ॥
നവകനകഘടജനനചരിതമതുകണ്ടുടൻ ।
നാവിതന്മാനസെവിസ്മയിച്ചീടിനാൻ ॥
സന്യാസിമാൎകളെത്തച്ചുകൊന്നാലുടൻ ।
സന്യാസകുംഭങ്ങൾസംഭവിച്ചീടുമെ ॥
ന്നിത്രനാളുംഗ്രഹിച്ചില്ലഹൊഞാനിനി ।
തത്രകണ്ടീടുന്നഭിക്ഷുക്കളെതല്ലി ॥
നിഗ്രഹിച്ചുംകൊണ്ടുനിക്ഷെപകുംഭംപ ।
രിഗ്രഹിച്ചീടുന്നതുണ്ടെന്നുറച്ചവൻ ॥
നിജഭവനനികടഭുവിവിരവിനൊടുചെന്നുടൻ ।
നിന്നുഭിക്ഷുക്കളെപാൎത്തുവാണീടിനാൻ ॥
ദണ്ഡുംകഷായവസ്ത്രങ്ങളുംനെറ്റിമെൽ ।
മണ്ണുകൊണ്ടുള്ളകുറികളുംകുണ്ഡിയും ॥
മുണ്ഡിതമാകുംശിരസ്സുംധരിച്ചുള്ള ।
പണ്ഡിതന്മാർമൂന്നുഭിക്ഷുക്കൾവന്നിതു ॥
ക്ഷുരകനതുപൊഴുതുനിജപുരമുറിയിൽനിന്നുടൻ ।
ക്ഷുദ്രന്മഹാമൂഢനോടിവന്നീടിനാൻ ॥
സന്യാസിമാരെപ്രഹരിപ്പതിന്നുള്ള ।
സന്നാഹവുംകൂട്ടിപാഞ്ഞടുക്കുംവിധൌ ॥
പെടിച്ചുമണ്ടുന്നഭിക്ഷുക്കളെച്ചെന്നു ।
താഡിച്ചുവാൾകൊണ്ടുനാവിതൻകശ്മലൻ ॥
ഹാഹാമഹാരാജരക്ഷിക്കരക്ഷിക്ക ।
ഹാഹാമഹാദെവപാഹിമാംപാഹിമാം ॥
രഘുതനയയദുതനയമധുമഥനമാധവ ।
രക്ഷിക്കരക്ഷിക്കഭിക്ഷുക്കളെവിഭൊ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/162&oldid=181081" എന്ന താളിൽനിന്ന് ശേഖരിച്ചത്