താൾ:CiXIV46b.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമ തന്ത്രം. 157

ദാരിദ്ര്യദുഃഖവുംപാരംപഴംകഞ്ഞി ।
കൊരിക്കുടിച്ചുകഴിക്കുന്നുവാസരം ॥
സ്വജനധനരഹിതനവനൊരുദിനമെദൃഛ്ശയാ ।
സ്വപ്നത്തിലെകനെക്കണ്ടുവരുന്നതു ॥
ദിവ്യപുമാനവൻബാലനൊടുചിവാൻ ।
ദ്രവ്യമില്ലാഞ്ഞുദുഃഖിക്കവെണ്ടാഭവാൻ ॥
കാലത്തെഴുനീറ്റുകാലുംവദനവും ।
ചാലവെശുദ്ധിവരുത്തിവസിക്കനീ ॥
മഹിതഗുണഗണമുടയയതികളിഹമൂന്നുപെർ ।
മദ്ധ്യാഹ്നകാലെവരുവർതവാന്തികെ ॥
ഭിക്ഷുക്കൾമൂവരുംവന്നാലവരെനീ ।
തൽക്ഷണംവാൾകൊണ്ടടിച്ചുകൊന്നീടുക ॥
ഭിക്ഷുക്കൾമൂവരുമന്നെരമെമൂന്നു ।
നിക്ഷെപകുംഭങ്ങളായ്പിറന്നീടുമെ ॥
നിയതമിതിപുരുഷവരനരുളിഗതവാനസൌ ॥
നിദ്രാവസാനെവിധവകുമാരകൻ ।
പാരാതെകാലത്തെഴുനീറ്റുസത്വരം ॥
ക്ഷൌരാദിശുദ്ധിവരുത്തിക്കുളിച്ചുടൻ ।
സപദിനിജനിലയമതിലവികലമിരുന്നാശു ॥
സന്യാസിമാരെപ്രതീക്ഷിച്ചുമെവിനാൻ ।
മദ്ധ്യാഹ്നകാലത്തുമൂന്നുസന്യാസിമാർ ॥
മദ്ധ്യംദിനസ്നാനമാചരിച്ചഞ്ജസാ ।
വന്നുവണിക്കിന്റെമുറ്റത്തിരുന്നിതു ॥
വന്ദനംചെയ്തുവണിക്കുംപതുക്കവെ ।
കണ്ണുമടെച്ചങ്ങിരിക്കുംയതികളെ ॥
ദണ്ഡുമെടുത്തങ്ങടിച്ചുമടിയാതെ ।
നിമിഷമഥയതികളവരനഘകനകാഞ്ചിത ॥
നിക്ഷെപകുംഭങ്ങളായ്തീൎന്നുമൂവരും ।
പൊന്നുംപണങ്ങളുംസമ്പൂണ്ണമായുള്ള ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/161&oldid=181080" എന്ന താളിൽനിന്ന് ശേഖരിച്ചത്