താൾ:CiXIV46b.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 പഞ്ചമ തന്ത്രം.

സൎപ്പഖണ്ഡങ്ങളുംകണ്ടാൻസമീപത്തു ।
വിപ്രനുംപാരംവിഷാദിച്ചുനിന്നിതു ॥
ഉരഗതനുവിരവിനൊടുവിശകലിതമാക്കിയെ ।
ന്നുണ്ണിയെപാലനംചെയ്തൊരുകീരിയെ ॥
യഷ്ടികൊണ്ടാശുവധിച്ചൊരുനമ്മുടെ ।
ചെഷ്ടിതമെത്രയുംകഷ്ടംശിവശിവ ॥
അന്നെരമമ്മയുംവന്നുചൊദിച്ചുപൊ ।
ന്നുണ്ണിക്കുതുല്യനാംകീരികുമാരനെ ॥
അതികുടിലചപലമതിമനുജനവനാരുവാൻ ।
അയ്യൊശിവശിവതല്ലിവധിച്ചതും ॥
എത്രയുംപാരംവിഷണ്ണനാംവിപ്രനും ।
വൃത്താന്തമെല്ലാംപറഞ്ഞറിയിച്ചിതു ॥
ബ്രാഹ്മണിതാനുംപറഞ്ഞിതുസാഹസം ।
ബ്രാഹ്മണനിങ്ങൾക്കുവെണ്ടുന്നതല്ലിതു ॥
കണ്ടതുംകെട്ടതുമൊക്കെപ്രമാണമായി ।
ക്കൊണ്ടുവിചാരവുംകൂടാതെചെയ്‌വവൻ ॥
പണ്ടൊരുമുഢക്ഷുരകനുവന്നൊരു ।
ചെണ്ടത്വമെന്നതുപൊലെതരംകെടും ॥
അതുപറകവിരവിലിതിധരണിസുരനൂചിവാൻ ।
ആയതുകെട്ടാലുമെന്നുതൽഭാൎയ്യയും. ॥

൩. ദ്രവ്യമില്ലാഞ്ഞു ദുഃഖിക്ക വെണ്ടാ ഭവാൻ.

ഉണ്ടായിപണ്ടൊരുചെട്ടികുമാരകൻ ।
ഉണ്ടായനാളെജനനിമരിച്ചിതു ॥
അഛ്ശനുമില്ലൊരുബന്ധുക്കളുമില്ല ।
ചാൎച്ചയുംചെൎച്ചയുംവെഴ്ചയുമില്ലഹൊ ॥
മാതാവുതന്നുടെദാസീമുലകൊടു ।
ത്തെതാവതായ്‌വളൎത്തീടിനാൾബാലനെ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/160&oldid=181079" എന്ന താളിൽനിന്ന് ശേഖരിച്ചത്