താൾ:CiXIV46b.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതുൎത്ഥ തന്ത്രം. 145

അധമമൊരുവിധമധികദുരിതഫലമെങ്കിലും ।
ആയതുചെയ്തെന്നുവന്നുകൂടിദൃഡം ॥
മികവിനൊടുമനസിസുഖമുതകിനകളത്രവും ।
മിത്രവുന്തമ്മിൽവിശെഷമുണ്ടായ്വരും ॥
നിജതരുണിയുടെഹരണമതുബതനിമിത്തമായി ।
നിഗ്രഹിപ്പിച്ചുസുഗ്രീവനുംബാലിയെ ॥
പ്രണയിനിയിലനിശമൊരുകനിവുടയപൂരുഷൻ ।
പ്രാണിഹിംസെക്കുമടിക്കയില്ലെതുമെ ॥
ഇതിമനസികരുതിജളകുമതിജലജന്തുതാൻ ।
ഇഷ്ടനാംകീശനെപ്രാപിച്ചുമെല്ലവെ ॥
കപിവരനുമവനുടയവരവുമവലൊകയൻ ।
കല്യാണവാൎത്തയുംചൊദിച്ചുസാദരം ॥
ജലചരനുമവനൊടഥകപടമിദമൂചിവാൻ ।
ജന്തുക്കൾബന്ധുക്കളന്യൊന്യമിങ്ങിനെ ॥
വിധിവിഹിതമനവധികസുഖസഖിസമാഗമം ।
വേർപെടുന്നെരമ്മഹാദുഃഖമായ്വരും ॥
മമതരുണിയുടെമതിയിലധികതരമാഗ്രഹം ।
മൎക്കടാധീശ്വരനിന്മുഖംകാണുവാൻ ॥
വരികമമവപുഷിഖലുസുഖമൊടുവസിക്കനീ ।
വാനരനിന്നെവഹിക്കുന്നതുണ്ടുഞാൻ ॥
മമഭവനപിചമമകമനിയുടെരൂപവും ।
മാനിച്ചുകൊണ്ടുപോരെണംസഖെഭവാൻ ॥
പരിചിനൊടുകപിവരനുമുപരിജലജന്തുതൻ ।
പൃഷ്ഠെകരെറിവഹിച്ചൊരനന്തരം ॥
നിജവപുഷികപിവരനെവിരവെടുവഹിച്ചുടൻ ।
നീന്തിത്തിരിച്ചിന്തുശിംശുമാരന്തദാ ॥
കപിവരനുമവനൊടഥകിമപിഗിരമൂചിവാൻ ।
കാന്തെക്കുസൌഖ്യമൊശിംശുമാരസഖെ ॥
കപടമതിജലചരനുമവനൊടുകഥിച്ചുമെ ।


19

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/149&oldid=181048" എന്ന താളിൽനിന്ന് ശേഖരിച്ചത്