താൾ:CiXIV46b.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 ചതുൎത്ഥ തന്ത്രം.

സന്താപകൊപെനശിംശുമാരീതദാ ॥
അധികതരപരവശതകലരുമൊരുഭാവെന ।
ആഭ്യംഗവുംതേച്ചുരൊഗന്നടിച്ചുടൻ ॥
സഖികളൂടെനടുവിലവളവശതരമെത്രയും ।
സന്താപമൊടെശയിക്കുംദശാന്തരെ ॥
ശിരസിബഹുഫലനികരമഴകൊടുവഹിച്ചുടൻ ।
ശിംശുമാരഞ്ചെന്നുചൊദിച്ചുമെല്ലവെ ॥
മമഹൃദയരമണിയുടെവിവശതയിതെന്തഹൊ ।
മാനിനിമാരെവിരവൊടുചൊല്ലുവിൻ ॥
വടിവിനൊടുസഖിയുമഥവചനമിദമൊതിനാൾ ।
വല്ലാത്തരൊഗംപിടിപെട്ടുസാമ്പ്രതം ॥
വയമപിചസഖിയുടയപരവശതകാണ്കയാൽ ।
വൈദ്യനെക്കൊണ്ടന്നുകാട്ടിമഹാമതെ ॥
അവനുടയവചനമതുമതിവിഷമമായ്വരും ।
അങ്ങാടിയിൽപൊലുമില്ലാത്തൊരൌഷധം ॥
ഇതിനുപുനരതിവിഹിതമതുബതലഭിക്കുമൊ ।
ഇന്നതെന്നുള്ളതുചൊല്ലാമ്മഹൌഷധം ॥
കപിയുടയഹൃദയമിതിനുചിതതരമൌഷധം ।
കല്പിച്ചുവൈദ്യൻകഷായത്തിനിങ്ങിനെ ॥
അതിവിഷമമതുകിമപിവിരവൊടുലഭിച്ചെങ്കിൽ ।
അപ്പൊഴെരൊഗംശമിക്കുമെന്നുക്തവാൻ ॥
സഖിയുടയകപടമൊഴിവടിവിനൊട്ടുകെട്ടുടൻ ।
സഞ്ചിന്തനംചെയ്തുശിംശുമാരന്തദാ ॥
അപരമൊരുകപിഹൃദയമതിനുബലിവൎദ്ദനൻ ।
അല്ലാതെമറ്റൊരുമൎക്കടന്നാസ്തിമെ ॥
അവനുടയനിധനമതുശിവശിവമഹാകഷ്ടം ।
അത്യന്തബന്ധുമെശുദ്ധൻബലീമുഖൻ ॥
തരുണിയുടെതനുവിനകളൊഴിവതിനുവെണ്ടീട്ടു ।
തന്നുടെബന്ധുവെകൊല്ലുന്നതെത്രയും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/148&oldid=181047" എന്ന താളിൽനിന്ന് ശേഖരിച്ചത്