താൾ:CiXIV46b.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 ചതുൎത്ഥ തന്ത്രം.

കാന്തെക്കുദെഹസൌഖ്യന്നാസ്തിവാനര ॥
ഉദരമതിലതികഠിനമനിശമൊരുവെദന ।
ഊണുമില്ലിപ്പൊളുറക്കവുമില്ലഹൊ ॥
അതിനുചിലപൊടികളഥഗുളികകൾകഷായമൊ ।
ആശുവൈദ്യന്മാർവിധിച്ചില്ലയൊസഖെ ॥
അതിവിഷമമതിനുടയശമനകരമൌഷധം ।
അങ്ങാടിതന്നിലുംകിട്ടാത്തസാധനം ॥
കപിയുടയഹൃദയഫലമൊരുപലമശിക്കാതെ ।
കായരൊഗംശമിക്കല്ലപൊൽവാനര ॥
സഖിയുടയവചനമിതിസപദിബതകൾ്ക്കയാൽ ।
സാരംഗ്രഹിച്ചുവിചാരിച്ചുവാനരൻ ॥
ശിവനുടയചരണമിഹശരണമധുനാശഠൻ ।
ശിംശുമാരഞ്ചതിപ്പാന്തുടങ്ങുന്നുമാം ॥
അപരനൊരുകപിയുമിഹനഹിമമവധംനൂനം ।
ആഗതംദൈവമെകാത്തുകൊള്ളെണമെ ॥
ഇവനുടയഹൃദയമതികഠിനമിതിഹന്തഞാൻ ।
ഇത്രനാളുംഗ്രഹിക്കാതെപൊയെന്തഹൊ ॥
വിപിനുഭൂവിതപമിയലുമൃഷികളെയുമാൎക്കുമെ ।
വിശ്വസിപ്പാന്മെലാപിന്നെയെന്തന്യനെ ॥
കരളിടയിലധികശമഗുണമുടയമൎത്യനു ।
കാനനംവെണമെന്നുണ്ടൊതപസ്സിനു ॥
നിജഭവനമതിലുമിഹനിയമഗുണമുള്ളവൻ ।
നിത്യംഭജിച്ചുമൊക്ഷംവരുത്തീടുവൊൻ ॥
ഹൃദയമതിലമിതഗുണമുതുകിമപിനാസ്തിയാം ।
ഇദ്ദെഹമത്രയുമ്മൂഢന്മഹാജളൻ ॥
മമമനസികപടമതുനഹിനഹികിനാവിലും ।
മത്സ്വാമിനമ്മെചതിക്കയില്ലീശ്വരൻ ॥
ഒരുകപടമിവനൊടിഹകിമപികഥയാമിഞാൻ ।
ഓൎത്തുകൊണ്ടേവംപറഞ്ഞുബലീമുഖൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/150&oldid=181049" എന്ന താളിൽനിന്ന് ശേഖരിച്ചത്