താൾ:CiXIV46b.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതുൎത്ഥ തന്ത്രം. 143

ഇതിമനസികുതുകമൊടുമദമുടയമൎക്കടൻ ।
ഇഛ്ശയാചാടിതകൎത്തുതുടങ്ങിനാൻ ॥
അതുസമയമതിബഹളഗുളുഗുളുരവത്തൊടും ।
അംഭസ്സിലാശുപൊഴിഞ്ഞുഫലങ്ങളും ॥
നിഖിലജലപതിതഫലമതുബതഭുജിച്ചുടൻ ।
ശിംശൂമാരഖ്യൻജലജന്തുപുംഗവൻ ॥
അമൃതിനൊടുസദൃശമിതുമമസതതഭൊജനം ।
അത്രതന്നെവാസസൌഖ്യമെന്നിങ്ങിനെ ॥
അതികുതുകമകതളിരിലിയിലുമഥശിംശൂമാ ।
രാഖ്യനാംജന്തുരാജാവത്രമെവിനാൻ ॥
പരിചിനൊടുപറകമമകപിവരതനിക്കെന്തു ।
പേരെന്നുചൊദിച്ചു ശിംശൂമാരന്മുദാ ॥
സലിലചരസരസശൃണുമമഖലുബലീവൎദ്ദൻ ।
എന്നുപെരെന്നുപറഞ്ഞിതുവാനരൻ ॥
അധികതരകനിവിനൊടുപുനരിരുവരുമ്മുദാ ।
അന്യൊന്യബന്ധുത്വമൊടെവാണീടിനാർ ॥
ഭവനമതിൽമരുവുമഥജലചരമഹെന്ദ്രന്റെ ।
ഭാൎയ്യയാംശിംശൂമാരിക്കഹൊസങ്കടം ॥
അവനുടയചരിതമിതമറിവതിനുദൂതിയെ ।
ആശുനിയൊഗിച്ചു ശിശുമാരിതദാ ॥
അവളുമഥനികടഭുവിവിവിരവിനൊടുചെന്നുടൻ ।
ആലൊകനംചെയ്തുശിംശുമാരെന്ദ്രനെ ॥
സഖിയുടയരമണനിവനൊരുകപിപരസ്ത്രീയാ ।
സാകംരമിച്ചുവാഴുന്നഹൊകശ്മലൻ ॥
ഇതിമനസികരുതിബതകുപിതമതദൂതിയും ।
ഇങ്ങൊട്ടുവന്നുസഖിയൊടുചൊല്ലിനാൾ ॥
സഖിയെതവരമണനൊരുവിജനഭൂവിവാനരീ ।
സംഗമംചെയ്തുവസിക്കുന്നുസന്തതം ॥
സഖിയുടയവചനമിതു സപദിബതകെൾ്ക്കെയാൽ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/147&oldid=181046" എന്ന താളിൽനിന്ന് ശേഖരിച്ചത്