താൾ:CiXIV46b.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142

ചതുൎത്ഥതന്ത്രമാംലബ്ധനാശം.

൧. വനവിടവിയുടെ മുകളിൽ മമഹൃദയം ഉണ്ടു.

ശുകതരുണിവരികതവസുകവിതകൾക്കെൾ്ക്കയാൽ ।
ശുദ്ധമെന്മാനസംമാനനീയാകൃതെ ॥
ലളിതതരമഭിലഷിതവരമരുളുമീശ്വരൻ ।
ലബ്ധനാശാഖ്യമാംതന്ത്രംകഥിക്കനീ ॥
സുമതികുലമകുടമണിധരണിസുരപുംഗവൻ ।
സൊമശൎമ്മാഖ്യൻപറഞ്ഞുതുടങ്ങിനാൻ ॥
ധനമപിചജനമപിചനിജകരതലാഗതം ।
ധൎമ്മബുദ്ധ്യാവെടിഞ്ഞീടുന്നപൂരുഷൻ ॥
അധികതരമധമനവനവനിപതിബാലരെ ।
ആയവൻവഞ്ചിതനായ്വരുംനിൎണ്ണയം ॥
വനനദിയിലിയലുമൊരുവലിയജലജന്തുവെ ।
വഞ്ചനംചെയ്യപൊൽപണ്ടൊരുവാനരൻ ॥
അവനിപതിവരനുടയതനയരതികൌതുകാൽ ।
ആയതുകെൾ്ക്കെണമെന്നുചൊല്ലീടിനാർ ॥
കനിവിനൊടുധരണിസുരവരനുമിദമൂചിവാൻ ।
കാനനെപണ്ടൊരുവൃദ്ധനാംവാനരൻ ॥
ചപലബഹുകപികളുടെനികരമതിൽനിന്നുടൻ ।
ചാട്ടംപിഴക്കയാൽകൂട്ടംപിരിഞ്ഞുപൊയി ॥
കടലുടയനികടഭുവിവളരുമൊരുദുംബരെ ।
കായുംപറിച്ചുതിന്നങ്ങിനെമെവിനാൻ ॥
അധിമധുരമതിസരസമധികതരമൊഹനം ।
അത്തിപ്പഴംഭക്ഷണത്തിന്നുമുത്തമം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/146&oldid=181044" എന്ന താളിൽനിന്ന് ശേഖരിച്ചത്