താൾ:CiXIV46b.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃതീയ തന്ത്രം. 133

പെൺമണികന്യാവിനുംകല്യാണകാലംവന്നു ॥
വീൎയ്യവുംസൗന്ദൎയ്യവുംവിദ്യയുംപ്രഭുത്വവും ।
ധൈൎയ്യവുമുള്ളവന്നുപുത്രിയെകൊടുക്കെണം ॥
ആൎയ്യനാമ്മുനിശ്രെഷ്ഠനിങ്ങിനെവിചാരിച്ചു ।
സൂൎയ്യദെവനെചെന്നുവന്ദിച്ചുചൊല്ലീടിനാൻ ॥
ഉന്നതപ്രഭാവനാംനിന്തിരുവടിമമകന്യയെ ।
പാണിഗ്രഹംചെയ്യണംദിനെശ്വര ॥
എന്നതുകേട്ടിട്ടരുൾചെയ്തിതുദിനെശനും ।
എന്നെക്കാൾമഹത്തരംമെഘമെന്നറിഞ്ഞാലും ॥
എന്നുടെപ്രകാശത്തെമറപ്പാൻപൊരുമവൻ ।
എന്നതുകൊണ്ടുമവൻനമ്മെക്കാൾമഹാപ്രഭു ॥
എന്നതുകെട്ടുമുനിമെഘത്തൊടപെക്ഷിച്ചു ।
എന്നുടെമകളെനീവെട്ടുകൊള്ളെണംസഖെ ॥
വാരിവാഹവുംചൊന്നാനെന്നെക്കാൾവലിയവൻ ।
മാരുതദെവൻനമ്മെക്കൊണ്ടുവന്നടക്കുന്നു ॥
മാമുനീശ്വരഞ്ചന്നുമാരുതനൊടുചൊന്നാൻ ।
മാമകാത്മജെക്കുനീവല്ലഭനായീടെണം ॥
മാരുതനരുൾചെയ്തുപൎവ്വതമെന്റെഗതി ।
വാരണഞ്ചുയ്യുമവന്നമ്മെക്കാൾമഹാരഥൻ ॥
സൎവ്വതാപസശ്രെഷ്ഠൻകന്യയെക്കൊണ്ടുചെന്നു ।
പൎവ്വതത്തൊടുചൊന്നാൻവെൾ്ക്കനീകുമാരിയെ ॥
പൎവ്വതമുരചെയ്തുമൂഷികന്മഹാഖലൻ ।
സൎവ്വതൊനമ്മെക്കറണ്ടായവന്തുളെക്കുന്നു ॥
ശെഷിയായ്‌വരുമവൻകന്യയെവേട്ടീടുവാൻ ।
മൂഷികന്തന്നെപ്രാപിച്ചീടിനാന്മുനീശ്വരൻ ॥
മൂഷികഭവാനെന്റെപുത്രിയെവേട്ടിടെണം ।
ചൊല്ലിനാന്റെലിശ്രെഷ്ഠൻകല്യാണംകഴിക്കാമെ ॥
ന്നില്ലത്തുകൊണ്ടുപൊവാൻതെല്ലുണ്ടുപരാധീനം ।
നമ്മുടെഗൃഹമൊരുരന്ധ്രമ്മാത്രമെയുള്ളൂ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/137&oldid=181035" എന്ന താളിൽനിന്ന് ശേഖരിച്ചത്