താൾ:CiXIV46b.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 തൃതീയ തന്ത്രം.

ആയതുകെട്ടുപറഞ്ഞീടിനാനമൎദ്ദനൻ ।
നീയതുഭാവിച്ചതുനിഷ്ഫലമെന്നെവരൂ ॥
തന്നുടെജാതിവെടിഞ്ഞന്യജാതിയിൽചെന്നു ।
പിന്നെയുത്ഭവിക്കയില്ലെവനെന്നാലുംസഖെ ॥
സൂൎയ്യനെപ്രാപിച്ചിട്ടുംമെഘത്തെപ്രാപിച്ചിട്ടും ।
മാരുതംപ്രാപിച്ചിട്ടുംശൈലത്തെപ്രാപിച്ചിട്ടും ॥
നിഷ്ഫലംപിന്നെത്തന്റെജാതിയിൽതന്നെവന്നി ।
ങ്ങുത്ഭവിച്ചതെയുള്ളു മൂഷികസ്ത്രീതാന്മുന്നും ॥
എങ്ങിനെയതെന്നതുചൊദിച്ചു ചിരഞ്ജീവി ।
മൂങ്ങകൾ്ക്കധീശ്വരഞ്ചൊല്ലിനാനമൎദ്ദനൻ ॥

ഇതു മുഴുവൻ കൊണ്ടു പഞ്ചതന്ത്രത്തെ ഭാഷയാക്കി തിരി
ച്ചിട്ടുള്ള ഗ്രന്ഥങ്ങൾ രണ്ടു പക്ഷമായി പിരിഞ്ഞു കാണുന്നു.
ഇതിൽ ചെൎത്ത കഥകൾ മിക്കവാറും വടക്കെ പക്ഷത്തെ
അനുസരിച്ചു ചൊല്ലിയതു തെക്കെ പക്ഷത്തിൽ നിന്നും ചി
ലതു എടുത്തു ചെൎത്തിരിക്കുന്നു.

൭. മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീയായി വന്നു.

പണ്ടൊരുപരന്തൊരുമൂഷികപ്പെണ്കുഞ്ഞിനെ ।
കൊണ്ടങ്ങുപറക്കുമ്പൊൾകൊക്കിൽനിന്നധൊഭാഗെ ॥
വീണുപൊയതങ്ങൊരുമാമുനിശ്രെഷ്ഠന്തന്റെ ।
പാണിയിൽപതിച്ചിതുസന്ധ്യാകൎമ്മംചെയ്യുമ്പൊൾ ॥
തന്നുടെതപൊബലംകൊണ്ടുടൻതപൊധനൻ ।
തന്നുടെഗൃഹണിക്കുപുത്രിയായിദാനഞ്ചെയ്തു ॥
മൂഷികകുമാരിയെതാപസകുമാരിയായി ।
പൊഷിപ്പിച്ചിതുമുദാതാപസെന്ദ്രന്റെഭാൎയ്യ ॥
നന്മകളെന്നുപൊലെതാപസിവളൎത്തൊരു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/136&oldid=181034" എന്ന താളിൽനിന്ന് ശേഖരിച്ചത്